വൈ.യു യൂറേക്ക നോട്ട് ഇന്ത്യന്‍ വിപണിയില്‍
മൈക്രോമാക്സ് ഉപകമ്പനിയായ വൈ.യു ടെലിവെന്‍ച്വര്‍സിന്‍റെ യൂറേക്ക നോട്ട് പുറത്തിറങ്ങി. 13,499 രൂപ വിലയിട്ടിരിക്കുന്ന ഫോണ്‍ വൈ.യു ശ്രേണിയിലെ ആദ്യ പാംലെറ്റാണ്. ഏപ്രില്‍ 16 മുതല്‍ ഈ ഫോണ്‍ ഇന്ത്യയിലെ ഔട്ട് ലെറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. 6 ഇഞ്ച് ഡിസ്പ്ലേ തന്നെയാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത. ഡിസ്പ്ലേ ഫുള്‍ എച്ച്ഡിയാണ് ഒപ്പം 1920x1280 റെസല്യൂഷനും നല്‍കുന്നു. ഗോറില്ല ഗ്ലാസ് 3 സുരക്ഷയും സ്ക്രീനിന് ലഭിക്കും.
1.5 ജിഗാഹെര്‍ട്സ് മീഡിയ ടെക്ക് പ്രോസസ്സറാണ് ഫോണിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. 3ജിബിയാണ് റാം ശേഷി. 16ജിബി ഇന്‍ബില്‍ട്ട് മെമ്മറി എസ്ഡികാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 5.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4,000 എംഎഎച്ച് ബാറ്ററി ശേഷി നല്‍കുന്ന യൂറേക്ക നോട്ടിന്‍റെ പ്രധാന ക്യാമറ 13 എംപി ശേഷിയാണ് നല്‍കുന്നത്. സെല്‍ഫി ക്യാമറ 5 എംപി ശേഷിയിലാണ് ഒരുക്കിയിരിക്കുന്നത്. 4ജി സപ്പോര്‍ട്ടുള്ള ഫോണ്‍ സുരക്ഷ ഉറപ്പാക്കുവാന്‍ ഫിംഗര്‍പ്രിന്‍റ് സ്കാനറോടെയാണ് എത്തുന്നത്.