ഷവോമിയുടെ റെഡ്മി നോട്ട് 4 രണ്ട് പുതിയ പതിപ്പുകള്‍

Xiaomi Redmi Note 4 Gets Blue and Black Colour Options

ഷവോമിയുടെ റെഡ്മി നോട്ട് 4 രണ്ട് പുതിയ പതിപ്പുകള്‍ കൂടി പുറത്തിറങ്ങുന്നു. നീല, കറുപ്പ് നിറങ്ങളിലാണ് ഈ ഫോണുകള്‍ ലഭ്യമാകുക. ഈ വര്‍ഷം ആദ്യമാണ് ചൈനയില്‍ ഷവോമി റെഡ്മി നോട്ട് 4 മൂന്നു പതിപ്പുകളില്‍ ഇറക്കിയത്, സില്‍വര്‍, ഗ്രേ, ഗോള്‍ഡ് എന്നിങ്ങനെ. ഇതു കൂടാതെയാണ് രണ്ട് നിറങ്ങള്‍ കൂടി ഇപ്പോള്‍ ഇറക്കാന്‍ തീരുമാനിച്ചത്.

ലോഹ ശരീരമാണ് ഷിയോമി റെഡ്മീ നോട്ട് 4ന്. 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5 ഡി കര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയാണ്. ഒരു ഇഞ്ചില്‍ 401 പിക്സലാണ് വ്യക്തത.  2.1 ജിഗാഹെര്‍ട്സ് പത്തുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 20 പ്രോസസര്‍, മാലി ടി880 എംപി4 ഗ്രാഫിക്സ്, 128 ജി.ബി വരെ കൂട്ടാവുന്ന 16 അല്ളെങ്കില്‍ 64 ജി.ബി ഇന്‍റേണല്‍ മെമ്മറി, രണ്ട് അല്ളെങ്കില്‍ മൂന്ന് ജി.ബി റാം, ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ അടിസ്ഥാനമാക്കിയ എംഐയുഐ 8 ഒ.എസ്, മെമ്മറി കാര്‍ഡും സിമ്മും ഇടാവുന്ന ഹൈബ്രിഡ് സിം കാര്‍ഡ് സ്ളോട്ട്.

പിന്നില്‍ വിരലടയാള സ്കാനര്‍, ഇരട്ട ടോണ്‍ എല്‍ഇഡി ഫ്ളാഷും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, പിന്‍കാമറയില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വീതമുള്ള ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് സൗകര്യം, 85 ഡിഗ്രി വൈഡ് ആംഗിള്‍ ഷോട്ട് എടുക്കാവുന്ന അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ജി.പി.എസ്, 4100 എം.എ.എച്ച് ബാറ്ററി, 175 ഗ്രാം ഭാരം, 151x76x8.35 എം.എം അഴകളവുകള്‍, ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios