ഷവോമി എംഐ നോട്ട് 3യുടെ പുതിയ പതിപ്പ്

Xiaomi Mi Note 3 new variant with 4GB RAM and 64GB storage launched

ഷവോമി എംഐ നോട്ട് 3യുടെ പുതിയ പതിപ്പ് ഇറക്കി. നേരത്തെ സെപ്തംബറില്‍ 6ജിബി റാം, 64ജിബി പതിപ്പും, 6ജിബി റാം 128 ജിബി പതിപ്പും ഇറക്കിയിരുന്നു. ഇതിന്‍റെ പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍ ഷവോമി. 4ജിബി റാം ശേഷിയും 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുള്ള ഈ ഫോണിന് ആദ്യം ഇറങ്ങിയ നോട്ട് 3യെക്കാള്‍ വിലക്കുറവാണ്. അതായത് പുതിയ പതിപ്പ് ചൈനയില്‍ നവംബര്‍ 23ന് വില്‍പ്പനയ്ക്ക് എത്തുന്നത് 19,595 രൂപയ്ക്ക് അടുത്തുള്ള വിലയ്ക്കാണ്.

നേരത്തെ ബ്ലാക്ക്, ബ്ലൂ  കളറില്‍ ഇറങ്ങിയ മോഡലുകളില്‍ 64 ജിബി പതിപ്പിന് 24,498 രൂപയും, 128 ജിബി പതിപ്പിന് 29,400 രൂപയ്ക്കും അടുത്താണ് ചൈനയിലെ വില. വിലയിലും മെമ്മറി ശേഷിയിലേയും വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ പ്രത്യേകതകള്‍ മറ്റ് പതിപ്പുകളുടെ തന്നെയാണ്. 

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്.  ഇതിന്‍റെ റെസല്യൂഷന്‍ 1920X1080 പിക്സലാണ് ഫോണിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍. 660 ഒക്ടാ-കോര്‍ പ്രോസസ്സറാണ് ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഫിംഗര്‍പ്രിന്‍റ് സ്കാനറോടെയാണ് ഫോണ്‍ എത്തുന്നത്. 12എംപി ഇരട്ട ക്യാമറയാണ് ഫോണിന് പിന്നില്‍. മുന്‍പിലെ സെല്‍ഫി ക്യാമറ 16എംപിയാണ്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Latest Videos
Follow Us:
Download App:
  • android
  • ios