ഷവോമി എംഐ എ2, എ2 ലൈറ്റ് ഇറങ്ങുന്നു; വിലയും വിവരങ്ങളും

  • അതിനിടെ ജിഎസ്എം ആരീന ഫോണിന്‍റെ ചൈനീസ്, യുകെ റീട്ടെയില്‍ വിലയും പുറച്ച് വിട്ടിട്ടുണ്ട്
  • ബ്രിട്ടനില്‍ 14,421 രൂപയ്ക്ക് തുല്യമായ വിലയ്ക്ക് ഫോണ്‍ ലഭിക്കുമെന്നാണ് സൂചന
Xiaomi Mi A2 prices leaked again ahead of July 24 launch

മാന്‍ഡ്രിഡ്: ഷവോമിയുടെ എംഐ എ2, എ2 ലൈറ്റ് എന്നിവ ഇറങ്ങുവാന്‍ പോകുന്നു ജൂലൈ 24നാണ് ഈ ഫോണ്‍ സ്പെയിനിലെ മാന്‍ഡ്രിഡില്‍ ഇറക്കുന്നത്. അതിനിടയില്‍ ഫോണിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. അതിനിടെ ജിഎസ്എം ആരീന ഫോണിന്‍റെ ചൈനീസ്, യുകെ റീട്ടെയില്‍ വിലയും പുറച്ച് വിട്ടിട്ടുണ്ട്. ബ്രിട്ടനില്‍ 14,421 രൂപയ്ക്ക് തുല്യമായ വിലയ്ക്ക് ഫോണ്‍ ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഫോണിന്‍റെ എംആര്‍പി 16,600 ആയിരിക്കും എന്നാണ് മറ്റ് ചില സൈറ്റുകളുടെ റിപ്പോര്‍ട്ട്.

അതേ സമയം ചില റൊമാനിയന്‍ സൈറ്റുകളില്‍ ഫോണിന്‍റെ 32 ജിബി പതിപ്പിന്‍റെ വില 22,300 രൂപയ്ക്ക് തുല്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേ സമയം 64 ജിബിക്കുള്ള വില 24,600 എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ആദ്യം പുറത്തുവിട്ട വില എംഐ എ2 ലൈറ്റിന്‍റെ ആയിരിക്കാം എന്നാണ് അനുമാനം. 

എംഐ എ2, എ2 ലൈറ്റ് എന്നിവ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളാണ്.  അതിനാല്‍ തന്നെ അടുത്ത രണ്ട് കൊല്ലത്തെ എല്ലാ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റും ഫോണില്‍ ലഭ്യമാകും. എ2 വിന്‍റെ സ്ക്രീന്‍ വലിപ്പം 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ്. 18:9 ഇഞ്ചാണ് സ്ക്രീന്‍ റെസല്യൂഷന്‍. ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. എംഐ എ2 4ജിബി റാം ശേഷിയിലാണ് ഇറങ്ങുന്നത്. 

എംഐ എ2 ഇരട്ട ക്യാമറയുമായാണ് രംഗത്ത് എത്തുന്നത്. 12എംപി+20 എംപിയാണ് പിന്നിലെ ക്യാമറ. മുന്നിലെ ക്യാമറ 20എംപിയാണ്. ഇതില്‍ എഐ ഫീച്ചറുകളും ലഭിക്കും. 3,010 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 

5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് എ2 ലൈറ്റിന് ഉള്ളത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 625 ആണ് ഫോണിന്‍റെ ചിപ്പ് ശേഷി. റെഡ്മീ നോട്ട് 4, നോട്ട് 5 എന്നിവയില്‍ ഉപയോഗിച്ച ആതേ ചിപ്പാണ് ഇത്. 12 എംപി+ 5 എംപി ഇരട്ട ക്യാമറയാണ് ഫോണിന് പിന്നില്‍ ഉള്ളത്. 5 എംപിയാണ് സെല്‍ഫി ക്യാമറ. 4000 എംഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

Xiaomi Mi A2 prices leaked again ahead of July 24 launch

Latest Videos
Follow Us:
Download App:
  • android
  • ios