ഷവോമി എംഐ എ1 പൊട്ടിത്തെറിച്ചു
ഫോണ്‍ കുത്തിവച്ച് അതിന് അടുത്ത് തന്നെ കിടക്കുകയായിരുന്നു ഉപയോക്താവ്. പൊട്ടിത്തെറിയില്‍ ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി എന്നാണ് ഉപയോക്താവ് പറയുന്നത്
ദില്ലി: ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. ചാര്‍ജിംഗിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നാണ് എംഐയുഐ ഫോറത്തില്‍ ഫോണിന്‍റെ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോറത്തില്‍ നല്‍കിയ പരാതിയില്‍ എട്ടുമാസം മുന്‍പ് വാങ്ങിയ ഫോണിന് ഒരുതരത്തിലുള്ള ചൂടാകുന്ന പ്രശ്നം ഇല്ലെന്നാണ് യൂസര്‍ പറയുന്നത്.
ഫോണ്‍ കുത്തിവച്ച് അതിന് അടുത്ത് തന്നെ കിടക്കുകയായിരുന്നു ഉപയോക്താവ്. പൊട്ടിത്തെറിയില്‍ ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി എന്നാണ് ഉപയോക്താവ് പറയുന്നത്. ഉപയോക്താവിന്‍റെ പോസ്റ്റില്‍ പൊട്ടിത്തെറിച്ച ഫോണിന്‍റെ പടങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നെക്സ്സാഡ് എന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഉപയോക്താവിന്‍റെ ഫോറത്തിലെ പേര്.
സംഭവത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്ന സ്റ്റംമ്പാണ് ഷവോമി ഫോറത്തിലെ ചര്‍ച്ചയില്‍ നല്‍കിയിരിക്കുന്നത്. അവസാന വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് ഷവോമി എംഐ എ1 പുറത്തിറക്കിയത്. 3,080 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ 4ജിബി റാം ശേഷിയിലും 64 ജിബി ഇന്‍റേണല്‍ മെമ്മറിയിലുമാണ് എത്തിയത്.