എംഐ 6 വിപണിയില്‍ എത്തുന്നു

Xiaomi Mi 6 to launch on April 16 take on Galaxy S8 with Snapdragon 835

ഷവോമി എംഐ6 ഏപ്രില്‍ 16ന് പുറത്തിറങ്ങും.  ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പുറത്തിറക്കും എന്ന് പറഞ്ഞ ഫോണ്‍ ഒരു മാസം കൂടി കഴിഞ്ഞ ശേഷമാണ് പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ വിപണിയില്‍ ഇറക്കുന്നത്. സ്നാപ് ഡ്രാഗണ്‍ 835 ചിപ്പ് സെറ്റോടെയാണ് ഫോണ്‍ എത്തുന്നത്. 4ജിബി റാം ഉണ്ടാകും. 32 ജിബി, 32ജിബി ഇന്‍റേണല്‍ സ്റ്റോറേജ് മോഡലിന് പുറമേ, 6ജിബിയുള്ള 128 ജിബി സ്റ്റോറേജ് മോഡലും വിപണിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

വളഞ്ഞ ഡിസ്പ്ലേയോടെയാണ് എംഐ6 എത്തുക എന്നാണ് ലീക്ക് ന്യൂസുകളില്‍ നിന്നും ലഭിക്കുന്ന അനുമാനം. ഇത് ഗ്യാലക്സി എസ്7 എഡ്ജിന് സമാനമായിരിക്കും എന്നാണ് സൂചന. 5.7 ഇഞ്ചായിരിക്കും എംഐ6 ന്‍റെ സ്ക്രീന്‍ വലിപ്പം. എംഐ6 ന്‍റെ കര്‍വ് ഇല്ലാത്ത പതിപ്പ് 5.15 സ്ക്രീന്‍ വലിപ്പത്തില്‍ ഇറങ്ങുമെന്നും ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിംഗര്‍പ്രിന്‍റ് സെന്‍സറോടെയാണ് ഫോണ്‍ എത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios