ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ഇന്ത്യയില്‍

Xiaomi launches Redmi 5A for Rs 4999 onwards

ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ഇന്ത്യയില്‍ എത്തി. റെഡ്മീ 5എ യ്ക്ക് 4,999 രൂപയാണ് വില. 2ജിബി റാം ശേഷിയും 16ജിബി സ്റ്റോറേജുള്ള മോഡലിനാണ് ഈ വില. 3ജിബി റാം ശേഷിയും 32 ജിബി മെമ്മറിയും ഉള്ള പതിപ്പിന് വില 6,999 രൂപയാണ്. എന്നാല്‍ 4,999 രൂപയ്ക്ക് 2 ജിബി പതിപ്പ് എന്ന ഓഫര്‍ ആദ്യത്തെ അഞ്ച് ദശലക്ഷം മോഡലുകള്‍ വില്‍ക്കുന്നവരെ മാത്രമേ ഉള്ളൂ തുടര്‍ന്ന് 5,999 രൂപയ്ക്കായിരിക്കും ഫോണ്‍ ലഭിക്കുക.

അതേ സമയം 50 ലക്ഷം യൂണിറ്റുകള്‍ വിറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടാനുള്ള ഷവോമിയുടെ നീക്കമായും ഇതിനെ കാണാം. ദേശ് കാ സ്മാര്‍ട്ട്ഫോണ്‍ എന്ന ടാഗോടെയാണ് ഫോണ്‍ ഇന്ത്യയില്‍ എത്തിയത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. 

5 ഇഞ്ചാണ് 5എയുടെ സ്ക്രീന്‍ വലിപ്പം. 1.4 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ ക്യൂവല്‍കോം പ്രോസ്സസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 5എംപി മുന്‍ ക്യാമറയും, 13 എംപി പിന്‍ക്യാമറയുമാണ് ഫോണിനുള്ളത്. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 

5എ യുടെ മുന്‍ഗാമി 4എ ഇന്ത്യയില്‍ മാത്രം 4 ദശലക്ഷം യൂണിറ്റുകള്‍ എട്ടുമാസത്തില്‍ വില്‍ക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 7 മുതലാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണിന്‍റെ വില്‍പ്പനയെങ്കിലും മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios