എംഐ ടിവിയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു

  • ഷവോമി ചൈനയില്‍ എംഐ ടിവിയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു. എംഐ ടിവി 4സി, എംഐ ടിവി 4എക്സ്, എംഐടിവി 4എസ് എന്നിവയാണ് അവതരിപ്പിച്ചത്
Xiaomi Launches New Models in Its Mi TV

ഷവോമി ചൈനയില്‍ എംഐ ടിവിയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു. എംഐ ടിവി 4സി, എംഐ ടിവി 4എക്സ്, എംഐടിവി 4എസ് എന്നിവയാണ് അവതരിപ്പിച്ചത്. 32 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെയാണ് ഈ ടിവികളുടെ സ്ക്രീന്‍ വലിപ്പം. വില ഇന്ത്യന്‍ രൂപയില്‍ 10,600 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയില്‍ വരും. മെയ് 31 മുതല്‍ ചൈനയില്‍ വില്‍പ്പന തുടങ്ങുന്ന ഈ ടിവി സെറ്റുകള്‍. അടുത്ത് തന്നെ ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

32 ഇഞ്ചാണ് എംഐ ടിവി 4സിയുടെ സ്ക്രീന്‍ വലിപ്പം. 10,600രൂപയ്ക്ക് അടുത്ത് വില വരും. സ്ക്രീന്‍ റെസല്യൂഷന്‍ 1366x768 പിക്സലാണ്. വ്യൂ ആംഗിള്‍  178 ഡിഗ്രിയാണ്. 1.5 ജിഗാഹെര്‍ട്സ് ശേഷിയുള്ള എആര്‍എം അഡ്വാന്‍സ്ഡ് മള്‍ട്ടി കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 1 ജിബിയാണ് റാം ശേഷി. 4ജിബിയാണ് ഓണ്‍ബോര്‍ഡ് ഇന്‍റേണല്‍ സ്റ്റോറേജ്.

55 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെ രണ്ട്  വലിപ്പത്തിലാണ് എംഐ ടിവി 4 എസ് എത്തുന്നത്. 43  ഇഞ്ചിന് 1ജിബിയാണ് റാം ശേഷി. 8ജിബി ഓണ്‍ബോര്‍ഡ് ശേഖരണ ശേഷിയുണ്ട്. 43 ഇഞ്ച് പതിപ്പിന്  19,100 രൂപയ്ക്ക് അടുത്തും, 55 ഇഞ്ച് പതിപ്പിന് 2ജിബിയാണ് റാം ശേഷി. 8ജിബി ഓണ്‍ബോര്‍ഡ് ശേഖരണ ശേഷി 35,100 രൂപയാണ് ഇതിന്‍റെ വില. വൈഫൈ, ബ്ലൂടുത്ത്, എച്ച്ഡിഎംഐ പോര്‍ട്ട്, എവി പോര്‍ട്ട്, യുഎസ്ബി പോര്‍ട്ട്, പാച്ച്വാള്‍ യൂസര്‍ ഇന്‍റര്‍ഫേസ് എന്നിവ ഈ ടിവിക്ക് ശക്തി നല്‍കുന്നു.

ഷവോമി എംഐ ടിവി 4എക്സ്, 55 ഇഞ്ച് എംഐ ടിവി 4എക്സിന്‍റെ 29,800ന് അടുത്തായിരിക്കും.  പാച്ച്വാള്‍ യുഐ അധിഷ്ടിത ടിവി 4കെയാണ്. എഐ ബേസ്ഡ് ശബ്ദ നിര്‍ദേശ സംവിധാനം ഫോണിനുണ്ട്. 64 ബിറ്റ് ക്വാഡ് കോര്‍ എസ്ഒസി പ്രോസ്സസറാണ് ടിവിക്ക് ഉള്ളത്. 2ജിബിയാണ് റാം ശേഷി. 8ജിബിയാണ് ഇന്‍ബില്‍ട്ട് ശേഖരണ ശേഷി. വൈഫൈ, ബ്ലൂടുത്ത്, എച്ച്ഡിഎംഐ പോര്‍ട്ട്, എവി പോര്‍ട്ട്, യുഎസ്ബി പോര്‍ട്ട് എന്നിവയും ടിവിക്കുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios