ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഷവോമി മീ6 ഇറങ്ങി

Xiaomi flagship Mi 6 Mi 6 Ceramic launched in China

ബീയജിംഗ്: ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഷവോമി മീ6 ഇറങ്ങി. ചൈനയിലെ ബീയജിംഗില്‍ നടന്ന ചടങ്ങിലായിരുന്നു ഫോണിന്‍റെ ആഗോള ലോഞ്ചിംഗ്. മുന്‍ഗാമി ഷവോമി മീ5 നെക്കാള്‍ മികച്ച പ്രത്യേകകളുമായി എത്തുന്ന മീ 6 ആപ്പിളിന്‍റെ ഐഫോണ്‍ 7, സാംസങ് ഗ്യാല്കസി എസ്8, എല്‍ജി ജി6 എന്നിവയ്ക്കുളള മറുപടിയെന്നാണ് ഷവോമി തന്നെ വിശേഷിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഷവോമി മി 6 പ്ലസും മി മാക്‌സ് 2 വും അവതരിപ്പിച്ചിട്ടുണ്ട്.

5.15 ഇഞ്ച് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ഫോര്‍ സൈഡഡ് കര്‍വ്ഡ് ഗ്ലാസ് ഡിസൈനോടെ മെറ്റല്‍ ബോഡി, ഡ്യുവല്‍ ക്യാമറ(ഫോണിന്റെ പിന്നില്‍) തുടങ്ങിവയാണ് മി 6ന്‍റെ പ്രധാന പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഷവോമി 6 പ്രവര്‍ത്തിക്കുക. 4കെ വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ട് ചെയ്യുന്ന 12 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

ആറ് ജിബി റാമോടെ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റിലാണ് ഫോണ്‍. മീ 5നെക്കാള്‍ 35 ശതമാനം ചെറുതും 25 ശതമാനം കൂടുതല്‍ കാര്യക്ഷമവുമാണ് മി 6ലെ പ്രൊസസര്‍.

64 ജിബി, 128 ജിബി പതിപ്പുകളായാണ് ഷവോമി മി 6 എത്തുന്നത്. യഥാക്രമം 20,500 രൂപയും 24,300 രൂപയുമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്ന വില. ഇതിന് പുറമേ ഇതിന്‍റെ വലിയ മോഡലായ  ഷവോമി മി 6 പ്ലസ് മൂന്ന് പതിപ്പുകളിലാണ് എത്തുന്നത്. 64 ജിബി പതിപ്പിന് 25,000 രൂപയും 128 ജിബി പതിപ്പിന് 28,900 രൂപയും 256 ജിബി പതിപ്പിന് 34,600 രൂപയും ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

Latest Videos
Follow Us:
Download App:
  • android
  • ios