ലോകാവസാന പ്രവചനം വീണ്ടും; പ്ലീസ് ഇത്തവണ ചിരിക്കരുത്
വാഷിംങ്ടണ്‍: ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വലിയ തമാശയാകുന്ന കാര്യമാണ്. വര്‍ഷങ്ങളായി ഇത്തരം പ്രചവനങ്ങള്‍ പല ഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ഇത്തവണത്തേത് അല്‍പ്പം വ്യത്യസ്തമാണ്. ഉപചാപ സിദ്ധന്ത വാദിയായ ഡേവിഡ് മെഡെയുടേതാണ് വാക്കുകള്‍. ലോകം അതിന്‍റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് ഡേവിഡിന്‍റെ നിരീക്ഷണം. ഒക്‌ടോബര്‍ 15ന് ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലോകാവസാന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ചില സിദ്ധാന്തങ്ങള്‍ പ്രകാരമാണ് ഇയാളുടെ പ്രവചനം. മാനവരാശിയുടെ അന്ത്യം കുറിക്കുന്നതിന്റെ ഏഴ് വര്‍ഷങ്ങളുടെ ദുരിതങ്ങളുടെ ആരംഭമായിരിക്കും ഒക്‌ടോബര്‍ 15 എന്നാണ് ഡേവിഡിന്‍റെ പ്രവചനം. ഏഴ് വര്‍ഷങ്ങളുടെ ഭൂമികുലുക്കങ്ങളും, പ്രകൃതി ദുരന്തങ്ങളും സുനാമിയും ഭൂമിയെ തുടച്ചു മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു നിഗൂഡ ഗ്രഹമാണ് ഇതിന് പിന്നില്‍.
അജ്ഞാത ഗ്രഹത്തെ എക്‌സ് അഥവാ നിബ്രു എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അജ്ഞാതനായ നീബ്രു ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കുകയും അതിന്റെ പ്രേരക ശക്തിയാല്‍ നാശം സംഭവിക്കുകയും ചെയ്യുമെന്നാണ് വാദം. ലോകാവസാനത്തിന്റെ തുടക്കമാണ് അമേരിക്കയിലും കരീബിയയിലും മെക്‌സിക്കോയിലും ഉണ്ടായ ചുഴലിക്കാറ്റും ഭൂമികുലുക്കങ്ങളുമെന്നാണ് വാദം.
എന്നാല്‍ ഈ ദുരൂഹ ഗ്രഹം കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ വന്നിടിക്കുകയും ഭൂമി അവസാനിക്കുമെന്നും ഡേവിഡ് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രവചനം പാളിപ്പോയത് കൊണ്ട് ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ക്ക് പലരും വില കല്‍പ്പിക്കുന്നില്ല. എന്നാല്‍ ഉപചാപ സിദ്ധാന്ത വാദികള്‍ പറയുന്നത് ഇത്തവണ കണക്കുകൂട്ടലുകള്‍ പിഴയ്ക്കില്ലെന്നാണ്.