രണ്ടായിരം വര്ഷം മുന്പ് "വൈഫൈ മോഡമോ" ?
ബിയജിംഗ്: ഖനനത്തിലൂടെ ലഭിച്ച അതിപുരാതന വസ്തു എന്തെന്നെറിയാതെ ഗവേഷകർ. ചൈനയിലെ ആൻഹ്വി പ്രവിശ്യയിൽനിന്നു കണ്ടെത്തിയ രണ്ടു വെങ്കല രൂപങ്ങളാണ് ഗവേഷകരെ കുഴക്കുന്നത്. വിശദമായ പഠനത്തിലൂടെ വസ്തുക്കൾക്ക് 2000 വർഷം പഴക്കമുണ്ടെന്നു കണ്ടെത്താനായെങ്കിലും ഇവയുടെ ഉപയോഗം എന്തായിരുന്നു എന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ അവർക്കിതുവരെ സാധിച്ചിട്ടില്ല.
പുരാതനകാലത്തെ ഏതോ സംഗീത ഉപകരണമാണിതെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. എന്നാൽ, ലഭിച്ച ഉപകരണം അപൂർണമാണെന്നും മറ്റേതോ ഉപകരണത്തിന്റെ ഭാഗമായതിനാൽ അവശേഷിക്കുന്ന ഭാഗംകൂടി കണ്ടെത്തിയാലേ കാര്യങ്ങൾ വ്യക്തമാകൂ എന്നുമാണ് ആൻഹ്വി മ്യൂസിയത്തിന്റെ മേൽനോട്ടക്കാരൻ ലിയിഴി പറയുന്നത്.
വസ്തുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചൈനീസ് നെറ്റിസൻസും സംഭവം എന്തെന്നറിയാൻ അന്വേഷണമാരംഭിച്ചിരുന്നു. പഴയ കാലത്തെ വൈഫൈ മോഡമാണിതെന്നാണ് നെറ്റിസൻസിന്റെ കണ്ടെത്തൽ.