അയര്‍ലാന്‍റ്  പാമ്പുകള്‍ ഇല്ലാത്ത നാടായത് എങ്ങനെ; ഇതാണ് സത്യം

  • ലോകത്ത് പാമ്പുകള്‍ കാണപ്പെടാത്ത രാജ്യമാണ് അയര്‍ലാന്‍റ്.
  • ഈ യൂറോപ്യന്‍ നാടിന്‍റെ ഈ പ്രത്യേകതയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യം പ്രചരിച്ചിരുന്നു
Why Doesnt Ireland Have Snakes

ഡബ്ലിന്‍: ലോകത്ത് പാമ്പുകള്‍ കാണപ്പെടാത്ത രാജ്യമാണ് അയര്‍ലാന്‍റ്. ഈ യൂറോപ്യന്‍ നാടിന്‍റെ ഈ പ്രത്യേകതയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യം പ്രചരിച്ചിരുന്നു. അയര്‍ലാന്‍റിന്‍റെ ആരാധനമൂര്‍ത്തിയായ സെയ്ന്‍റ് പാട്രിക് പാമ്പുകളെ അയര്‍ലണ്ടില്‍ നിന്ന് കുടിയിറക്കി സമുദ്രത്തിലേക്ക് പായിച്ചുവെന്നാണ് ഈ കഥ. അയര്‍ലാന്‍റിന്‍റെ പാരമ്പര്യവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഈ കഥ എന്നാല്‍ സത്യമല്ലെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ പരിണാമത്തിലൂടെ ഉണ്ടായത്. ഗ്വോണ്ടാ ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഭൂമിയില്‍ ആ സമയത്ത്.ഈ സമയത്ത് അയര്‍ലണ്ട് ഈ കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രത്തിനടിയില്‍ നിന്നാണ് അയര്‍ലണ്ട് ഉയര്‍ന്നു വന്നത്. അയര്‍ലണ്ട് രൂപപ്പെട്ടപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞുപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലണ്ട് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് പാമ്പിനെ അകറ്റി നിര്‍ത്തി. 

തുടര്‍ന്ന് 15000 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയര്‍ലണ്ടില്‍ നിന്നും മഞ്ഞു പൂര്‍ണമായി ഇല്ലാതായത്. എന്നാല്‍ ആ രൂപപ്പെടലിനിടയില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനുമിടയിലെ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നുകയറാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios