വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ചതിക്കുമോ?; തിരിച്ചുവിളിച്ച സന്ദേശങ്ങള്‍ ഇപ്പോഴും വായിക്കാം!
അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ ജനപ്രിയമായ ഫീച്ചറാണ് വാട്ട്‌സാപ്പിന്റെ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചര്‍. പിന്‍വലിച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇപ്പോഴും വായിക്കാന്‍ സാധിക്കുമെന്ന് സ്പാനിഷ് ആന്‍ഡ്രോയ്ഡ് ബ്ലോഗായ ആന്‍ഡ്രോയ്ഡ് ജെഫിന്റെ വെളിപ്പെടുത്തല്‍. ആന്‍ഡ്രോയ്ഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുമെന്നാണ് വാദം.
ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് ഓഎസിലോ അതിന് മുകളിലുള്ള പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 'നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി' എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാധാരണനിലയില്‍ അയക്കുന്ന സന്ദേശങ്ങള്‍ നോട്ടിഫിക്കേഷന്‍ രജിസ്റ്റര്‍ സംവിധാനത്തില്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച വച്ചിരിക്കുന്ന സന്ദേശങ്ങളാണ് പുതിയ ആപ്ലിക്കേഷന്റെ സഹായത്തോടെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ നോവാ ലോഞ്ചറിന്റെ പോലുള്ള തേഡ് പാര്‍ട്ടി ലോഞ്ചറുകള്‍ ഉപയോഗിച്ചും മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഇതിലേക്കാളേറെ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കുമെന്നാണ് ആന്‍ഡ്രോയ്ഡ് ജെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു വിവരം. മാത്രമല്ല, കുറച്ചധികസമയം ഹോം സ്‌ക്രീനില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന വിഡ്ജറ്റ്‌സിലെ ആക്ടിവിറ്റി പരിശോധിക്കുന്നതിലൂടെയും എല്ലാ സന്ദേശങ്ങളും കാണാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ഇത്തരം വീണ്ടും വായിക്കാന്‍ സാധിക്കുന്ന ഡിലീറ്റ് സന്ദേശങ്ങളില്‍ ചില പരിമിതികളുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഡിയോ സന്ദേശങ്ങളും ചിത്രസന്ദേശങ്ങളും ഉള്‍പ്പടെയുള്ള മള്‍ടിമീഡിയ സന്ദേശങ്ങള്‍ ഇതുവഴി കാണാന്‍ സാധിക്കില്ല. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വായിക്കാന്‍ സാധിക്കുക. അതില്‍ തന്നെ സന്ദേശങ്ങളിലെ നൂറ് അക്ഷരങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുക. മാത്രവുമല്ല, നോട്ടിഫിക്കേഷന്‍ ലഭിച്ച സന്ദേശങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. മാത്രവുമല്ല ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ടിന് താഴെയുള്ള പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാവുകയുമില്ല.