കള്ളം പറഞ്ഞാല്‍ ഇനി പണികിട്ടും; പുത്തന്‍ ഫീച്ചറുമായി വാട്​സ്​ ആപ്പ്

WhatsApp update its feature

കാലിഫോർണിയ: വാട്‍സാ ആപ്പിലൂടെ കള്ളം  പറയുന്നവർക്ക്​ ഇനി പണി പാലുംവെള്ളത്തില്‍ കിട്ടും. വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നവരുടെ ലോക്കേഷൻ കണ്ടെത്തുന്നതിനുള്ള പുത്തന്‍ ഫീച്ചറാണ്​ വാട്​സ്​ ആപ്പ്​ അവതരിപ്പിക്കാനൊരുങ്ങുന്നത്​. വൈകാതെ തന്നെ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ്​ വാട്​സ്​ ആപ്പിൽ മെസേജുകൾ അയക്കുന്നതെന്ന്​  ഏളുപ്പത്തിൽ മനസിലാക്കാം.

ആൻഡ്രോയിഡ്​ 2.16.399, ​ഐഒഎസ്​ 2.17.3.28 ബീറ്റാ വേർഷനുകളിലാണ്​ പുതിയ ഫീച്ചർ ലഭ്യമാവുക. നിലവിൽ ​ വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നവർക്ക്​ ലോക്കേഷൻ ഷെയർ ചെയ്യാനുള്ള ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​.  എന്നാൽ അതിൽ ലൈവായി ലോക്കേഷൻ ഷെയർ ചെയ്യാനുള്ള സൗകര്യമില്ല. ഇതു കൂടി ഉൾപ്പെടുത്തിയാവും വാട്​സ്​ ആപ്പി​ന്‍റെ ബീറ്റ വേർഷൻ കമ്പനി അവതരിപ്പിക്കുക.

പുതിയ ഫീച്ചർ ലഭിക്കുന്നതിനായി ഉപഭോക്​താക്കൾ വാട്​സ്​ ആപ്പ്​ ഡൗൺലോഡ്​ ചെയ്​തതിന്​ ശേഷം ലൈവ്​ ലോക്കേഷൻ ഷെയറിങ്​ ആക്​ടിവ്​ ചെയ്യണം. എത്ര സമയത്തേക്കാണ്​ ലൈവ്​ ലോക്കേഷൻ ഷെയറിങ്​ നൽകേണ്ടതെന്നും  ഉപയോക്താക്കള്‍ക്ക്​ തീരുമാനിക്കാം. വാട്​സ്​ ആപ്പിൽ മെസേജുകൾ അയച്ചതിന്​ ശേഷം എഡിറ്റ്, ഡിലീറ്റ്​ ചെയ്യാനുള്ള ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ഫീച്ചറുമായി വാട്​സ്​ ആപ്പ്​ രംഗത്തെത്തുന്ന വിവരം അമേരിക്കയിലെ പ്രമുഖ ടെക്​നോളജി വെബ്​സൈറ്റ് പുറത്ത്​ വിട്ടിരിക്കുന്നത്​.

Latest Videos
Follow Us:
Download App:
  • android
  • ios