ബ്ലാക്ബെറി നോക്കിയ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല

WhatsApp to stop working on Nokia Symbian devices from December 31

ബ്ലാക്ബെറി നോക്കിയ ഫോണുകള്‍ക്ക് വാട്ട്സ്ആപ്പ് സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിന് വ്യക്തമായ സമയക്രമം വാട്ട്സ്ആപ്പ് പ്രസിദ്ധീകരിച്ചു. സിംബിയാന്‍ എസ് 40, എസ് 60, ആന്‍ഡ്രോയിഡ് 2.1, 2.2, ബ്ലാക്‌ബെറി എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കുള്ള സേവനമാണ് വാട്ട്സ്ആപ്പ് അവസാനിപ്പിക്കുന്നത്. 

സോഫ്റ്റ് വെയറുകളില്‍ ആപ്‌ഡേഷന്‍ ചെയ്യാനെടുക്കുന്ന കാലതാമസമാണ് സിംബിയാന്‍-ബ്ലാക്‌ബെറി ഫോണുകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. മേല്‍പ്പറഞ്ഞ ഫോണുകളില്‍ 2016 ഡിസംബര്‍ 31 മുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന സന്ദേശം സിംബിയാന്‍-ബ്ലാക്‌ബെറി ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 

ഈ വര്‍ഷം ഫെബ്രുവരിയോടെ ഇക്കാര്യത്തിലുള്ള തീരുമാനം വാട്‌സ് ആപ് എടുത്തതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബ്ലാക്ക്‌ബെറിക്കും സിംബിയാന്‍ വേര്‍ഷന്‍ കുടൂതലായി ഉപയോഗിക്കുന്നത് നോക്കിയ ഫോണുകള്‍ക്കാവും ഈ തീരുമാനം ഏറെ തിരിച്ചടിയുണ്ടാക്കുക. നോക്കിയ ആശ 200/201/210, 302/306/305/308/310/311, 303/ 311, നോക്കിയ 7110/7650/3600/3650,/6600/6620/6630/5233, നോക്കിയ എന്‍ സീരിയസ് ഫോണുകള്‍ തുടങ്ങിയവയെല്ലാം എസ് 40-എസ് 60 എന്നീ സിംബിയാന്‍ വേര്‍ഷനുകളിലാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരാണ് ഇത്തരം ഫോണുകള്‍ അധികമായി ഉപയോഗിക്കുന്നത്.

ലെനോവ, എല്‍ജി, പാനാസോണിക്, സാംസങ്ങ്, സോണി എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുടെ ആദ്യകാല ഫോണുകള്‍ സിംബിയാനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആന്‍ഡ്രോയിഡിന്‍റെ പഴയ വേര്‍ഷനുകള്‍ വളരെക്കുറിച്ച് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

Latest Videos
Follow Us:
Download App:
  • android
  • ios