വാട്സ്ആപ്പിന്‍റെ പുതിയ 'സ്റ്റാറ്റസ്'

WhatsApp testing new Status tab

വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍‌ പുറത്തിറങ്ങി. ബീറ്റ വേര്‍ഷനിലാണ് പുതിയ സ്റ്റാറ്റസ് എന്ന പ്രത്യേകത എത്തിയിരിക്കുന്നത്.  സ്റ്റാറ്റസ് എന്ന ഫീച്ചര്‍ 2009 മുതല്‍ തന്നെ വാട്ട്സ്ആപ്പിലുണ്ട് എന്നാല്‍ അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പള്‍ ഇറങ്ങുന്നത്. അതായത് നിങ്ങളുടെ സ്റ്റാറ്റസ് ആര്‍ക്കെങ്കിലും അയക്കണമെങ്കില്‍ അതിന് സാധിക്കും.

പുതിയ വാട്ട്സ്ആപ്പ് ഇന്‍റര്‍ഫേസില്‍ ഇനി മുതല്‍ 4 ടാബുകളാണ് ഉണ്ടാകുക. ക്യാമറ, ചാറ്റ്, സ്റ്റാറ്റസ്, കോള്‍സ് (കോളുകളില്‍ വീഡിയോ കോളും ലഭിക്കും). പുതിയ സ്റ്റാറ്റസ് ടാബ്, സ്നാപ് ചാറ്റിന്‍റെ സ്നാപ്, മെസഞ്ചറിന്‍റെ മെസ‍ഞ്ചര്‍ ഡേ, ഇന്‍സ്റ്റഗ്രാമിന്‍റെ സ്റ്റോറീസ് എന്നിവ പോലെയാണ് പ്രവര്‍ത്തിക്കുക.

എങ്ങനെയാണ് സ്റ്റാറ്റസ് പ്രവര്‍ത്തിക്കുക എന്ന് ഈ ചിത്രങ്ങള്‍ കാണുക

Latest Videos
Follow Us:
Download App:
  • android
  • ios