പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്
മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഒരു പോലെ ലഭ്യമാകും.
ദില്ലി: അടുത്ത അപ്‍ഡേഷനില്‍ വരുന്ന പുതിയ മാറ്റങ്ങളുടെ സൂചന നല്‍കി വാട്ട്സ്ആപ്പ്. ഡാര്‍ക്ക് മോഡ്, സ്‌വൈപ്പ് റ്റു റിപ്ലൈ എന്നീ ഫീച്ചറുകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ നല്‍കുന്ന സൂചന. സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ വിരല്‍വെച്ച് വലത്തോട്ട് സ്‌വൈപ്പ് ചെയാന്‍ സാധിക്കുന്ന സ്‌വൈപ്പ് റ്റു റിപ്ലൈ ഫീച്ചര്‍ ഇതിനോടകം ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇത് തന്നെആന്‍ഡ്രോയിഡ് ബീറ്റാ വെര്‍ഷനില്‍ അവതരിപ്പിക്കും മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഒരു പോലെ ലഭ്യമാകും.
"