വാട്ട്സ്ആപ്പ് സേവനം മണിക്കൂറുകള്‍ നിശ്ചലമായി
വാട്ട്സ്ആപ്പിന്‍റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇന്ത്യയടക്കം ഏതാണ്ട് 40 ഒളം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പേരെ ഇത് ബാധിച്ചുവെന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്ട്സ്ആപ്പില്‍ നിന്നും സന്ദേശങ്ങള്‍ അയക്കാനോ, സ്വീകരിക്കാനോ കഴിയാത്തതായിരുന്നു പ്രധാന പ്രശ്നം. സെര്‍വറില്‍ സംഭവിച്ച തകരാറാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പിന്നീട് പ്രശ്ന പരിഹാരത്തിന് ശേഷം വാട്ട്സ്ആപ്പ് അധികൃതര്‍ രംഗത്ത് എത്തി സംഭവിച്ച തടസത്തില്‍ ഖേദം രേഖപ്പെടുത്തി.
അതേ സമയം ഇത്തരം ഒരു തടസ്സം നേരിട്ടിട്ടും ഒരു തരത്തിലുള്ള ട്വിറ്റര്‍ അപ്ഡേറ്റ് നടത്താന്‍ തയ്യാറാകാത്ത വാട്ട്സ്ആപ്പിനെതിരെയും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മൂന്നുവര്‍ഷമായി ഒരു തരത്തിലുള്ള ട്വീറ്റും വാട്ട്സ്ആപ്പില്‍ നിന്നും ഉണ്ടായിട്ടില്ല.