അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി
യാത്ര എന്നാണ് ആപ്പിന്റെ പേര്. സോണൽ റെയിൽവേ പറയുന്നതനുസരിച്ച്, യാത്ര എന്ന ആപ്പിന് നിരവധി സവിശേഷതകളുണ്ട്. വെസ്റ്റേൺ റെയിൽവേ അതിന്റെ എല്ലാ സബർബൻ ട്രെയിനുകളിലും ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് വഴിയാണ് ലൈവ് അപ്ഡേഷൻ നടത്തുന്നത്.
ദക്ഷിണ മുംബൈയിലെ ചർച്ച്ഗേറ്റ് സ്റ്റേഷനും തൊട്ടടുത്ത പാൽഘർ ജില്ലയിലെ ദഹാനുവിനുമിടയിലുള്ള സബർബൻ നെറ്റ്‌വർക്കിലെ ട്രെയിനുകളുടെ ലൈവ് അപ്ഡേഷന് ചെക്ക് ചെയ്യാനുള്ള സംവിധാനവുമായി റെയിൽവേ. ഇതിനായി വെസ്റ്റേൺ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
യാത്രി എന്നാണ് ആപ്പിന്റെ പേര്. സോണൽ റെയിൽവേ പറയുന്നതനുസരിച്ച്, യാത്രി എന്ന ആപ്പിന് നിരവധി സവിശേഷതകളുണ്ട്. വെസ്റ്റേൺ റെയിൽവേ അതിന്റെ എല്ലാ സബർബൻ ട്രെയിനുകളിലും ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് വഴിയാണ് ലൈവ് അപ്ഡേഷൻ നടത്തുന്നത്. ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ലൊക്കേഷന് പുറമെ ട്രെയിൻ നീങ്ങുന്നതും കാണാനാകും. യാത്രക്കാർക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ മാപ്പിൽ നിന്ന് നേരിട്ട് കണ്ടെത്താനും സോഴ്സ് സ്റ്റേഷൻ ടൈപ്പ് ചെയ്യാനും അവർക്ക് ഇഷ്ടമുള്ള ട്രെയിൻ ട്രാക്ക് ചെയ്യാനും സാധിക്കും. യാത്ര എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ട്രെയിൻ തത്സമയ അപ്‌ഡേറ്റുകൾ, അറിയിപ്പുകൾ, ഏറ്റവും പുതിയ ടൈംടേബിൾ, പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഭൂപടങ്ങൾ, അവയുടെ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളും യാത്രക്കാർക്ക് ലഭിക്കും.
മുംബൈ മെട്രോ സേവനങ്ങളെയും ബസുകളെയും കുറിച്ചുള്ള വിവരങ്ങളും ഇത് നല്കും. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ഫീഡ്‌ബാക്ക് നൽകാനുള്ള സംവിധാനവും ഇതിലുണ്ട്. പ്രധാനപ്പെട്ട റെയിൽവേ, മെഡിക്കൽ എമർജൻസി കോൺടാക്റ്റ് നമ്പറുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ ആക്സസ് ഉണ്ടായിരിക്കും. യാത്രക്കാർക്ക് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്റ്റേഷനുകൾക്ക് സമീപമുള്ള സന്ദർശിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്താൻ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പ് ദിവ്യാംഗൻ ഫ്രണ്ട്ലിയാണ്. അതായത് വോയ്‌സ് കമാൻഡുകൾ വഴി മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുന്ന വൈകല്യമുള്ളവർക്ക് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ അവരുടെ ട്രെയിനിന്റെ വിവരങ്ങൾ കണ്ടെത്താനാകും.