ഇന്ത്യന്‍ ബഹിരാകാശ സ്വപ്നം; യാഥാര്‍ത്ഥ്യമാക്കാന്‍ 'ഈ സുന്ദരി' സഹായിക്കും

മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടാണ് അയക്കുന്നത്. പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് ആയ വ്യോംമിത്രയാവും ഗഗന്‍യാനില്‍ ഐഎസ്ആര്‍ഒയുടെ 'ഗിനിപ്പന്നി'. 

Vyommitra the humanoid for Gaganyaan unveiled

ദില്ലി:  2021 ഡ‍ിസംബറില്‍  ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള  ഐഎസ്ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുക റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോര്‍ട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടാണ് അയക്കുന്നത്. പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് ആയ വ്യോംമിത്രയാവും ഗഗന്‍യാനില്‍ ഐഎസ്ആര്‍ഒയുടെ 'ഗിനിപ്പന്നി'. 

ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

അന്ന് പ്രധാനമന്ത്രി 2020 ഒടെ പദ്ധതി നടപ്പിലാക്കും എന്നാണ് പറഞ്ഞരുന്നത്. പദ്ധതിയുടെ ആദ്യഘട്ടം  പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തുമെന്നും ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചിരുന്നു. 10000 കോടി എങ്കിലും പദ്ധതിക്ക് ചിലവ് വരും എന്നാണ് കണക്കുകൂട്ടല്‍.

ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 173 കോടി രൂപ ഐഎസ്ആര്‍ഒ ചിലവാക്കി കഴിഞ്ഞു എന്നാണ് കണക്ക്. 2008 ലാണ് മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ആശയം ഐഎസ്ആര്‍ഒ മുന്നോട്ട് വച്ചത്. എന്നാല്‍ സാങ്കേതിക സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതി വൈകുകയായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios