വന്‍ വിലക്കുറവും ഓഫറും പ്രഖ്യാപിച്ച് വിവോ
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി 9 പ്രോ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പ്രത്യേക ഇളവുകളോടെ 17,990രൂപക്ക് ലഭ്യമാകും
കൊച്ചി: മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഒക്ടോബര്‍ 10മുതല്‍ 15വരെ നടക്കുന്ന 'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍, ഒക്ടോബര്‍ 11മുതല്‍ 14വരെ നടക്കുന്ന ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ് തുടങ്ങിയ ഓണ്‍ലൈന്‍ മെഗാ സെയിലുകളില്‍ മികച്ച ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചു. ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍, മികച്ച ഇളവുകള്‍, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഡീലുകള്‍ എന്നിവയും ലഭ്യമാകും.
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി 9 പ്രോ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പ്രത്യേക ഇളവുകളോടെ 17,990രൂപക്ക് ലഭ്യമാകും. ഇന്ത്യയില്‍ വി 9പ്രോ ഓണ്‍ലൈന്‍ വിപണിയില്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. സ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് വാങ്ങലുകള്‍ നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ക്കൊപ്പം 10ശതമാനം ക്യാഷ് ബാക്ക് ലഭ്യമാകും.
അടുത്തിടെ വിപണിയില്‍ എത്തിയ വിവോ വി 11പ്രോ, വിവോ വൈ സീരീസ് ഫോണുകള്‍ എന്നിവക്കായി മികച്ച എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ആമസോണില്‍ ഒരുക്കിയിട്ടുണ്ട്. പഴയ ഫോണ്‍ എക്‌സ് ചേഞ്ച് ചെയ്ത്, 13,990രൂപ വിലയുള്ള വിവോ വൈ 83, 44,990രൂപ വിലയുള്ള വിവോ നെക്‌സ് എന്നിവ വാങ്ങുമ്പോള്‍ എക്‌സ്‌ചേഞ്ച് ആനുകൂല്യമായി 4,000രൂപയുടെ അധിക ലാഭം നേടാം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മോഡലുകള്‍ക്ക് നോകോസ്റ്റ് ഇഎംഐയും സ്വന്തമാക്കാം. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഒക്ടോബര്‍ 9ന്, രാത്രി 12മുതല്‍ മുതല്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം
ഫ്‌ലിപ്കാര്‍ട്ടില്‍ പ്രീ പെയ്ഡ് പണമിടപാട് വഴി 18,990രൂപ വിലയുള്ള വിവോ വി9 വാങ്ങുന്നവര്‍ക്ക് 14,990രൂപക്ക് ഫോണ്‍ ലഭ്യമാകും. മറ്റ് ഉപഭോക്താക്കള്‍ക്ക് 15,990രൂപക്കും ഫോണ്‍ സ്വന്തമാക്കാം. ഒക്ടോബര്‍ 11മുതല്‍ 14വരെ നടക്കുന്ന ബിഗ് ബില്യണ്‍ ഡേയ്സില്‍ വിവോ വി, വൈ, സീരീസുകള്‍, എക്‌സ് 21എന്നിവക്ക് മികച്ച ഓഫറുകള്‍ ലഭ്യമാകും . വിവോ വി 11ന് 2000രൂപയുടെ ഇളവുകളോടെ 20,990 രൂപക്ക് ലഭ്യമാകും. കൂടാതെ, പഴയ സ്മാര്‍ട്ട് ഫോണുമായി മാറ്റി വാങ്ങുമ്പോള്‍ 3000രൂപയുടെ അധിക ലാഭവും 16990രൂപവിലയുള്ള വി 9യൂത്ത് ആനുകൂല്യങ്ങളോടെ 13990രൂപക്കും ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാകും.
പഴയ ഫോണ്‍ മാറ്റി വാങ്ങുമ്പോള്‍ 2000രൂപ അധിക ലാഭവും നേടാം. ഏറ്റവും പുതിയ മോഡലുകളായ വിവോ വി11പ്രോ, വൈ 81എന്നിവക്കും എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ വാങ്ങലുകള്‍ നടത്തുന്നവര്‍ക്ക് 10ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.