പിരാനകള്‍ക്ക് മനുഷ്യന്‍റെ പല്ലോ..!
മനുഷ്യനെപ്പോലും ഭക്ഷണമാക്കുന്ന മത്സ്യങ്ങള്‍ എന്നാണ് പിരാനകളെ വിശേഷിപ്പിക്കാറ്, ദക്ഷിണ അമേരിക്കന്‍ ജലാശയങ്ങളില്‍ കാണുന്ന പിരാനകളെക്കുറിച്ച് വളരെ ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ കണ്ടെത്തിയ പിരാനയുടെ ഒരു പുതിയ ഇനമാണ് ഇപ്പോള്‍ ചര്‍ച്ച മനുഷ്യന് സമാനമായ പല്ലുകളാണ് ഇവയ്ക്കുള്ളത്.
അമേരിക്കയിലെ മിഷിഗണ്ണില്‍ നിന്നാണ് പിരാനയുടെ വര്‍ഗ്ഗത്തില്‍ പെടുന്ന റെഡ് ബെല്ലിഡ് പാക്കസ് എന്ന മത്സ്യത്തിന് മനുഷ്യന് സമാനമായ പല്ലുകള്‍ കണ്ടെത്തിയത്. ഇവ മറ്റു പിരാന വര്‍ഗ്ഗങ്ങളെപ്പോലെ മാംസഭോജികള്‍ അല്ലെന്നും ഇവ വെജിറ്റേറിയന്മാരാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
കഴിഞ്ഞ ജൂണിലാണ് ചില അക്വേറിയം പരിപാലകര്‍ ഇവയെ മിഷിഗണിലെ ദക്ഷിണകിഴക്കന്‍ മിഷിഗണിലെ സെന്‍റ് ക്ലാരിസ്, പോര്‍ട്ട് ഹ്യൂറിസ് എന്നീ തടാകങ്ങളില്‍ ഈ മത്സ്യത്തെ കണ്ടെത്തിയത്. മിഷിഗണ്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാച്യൂറല്‍ റിസോര്‍സ് ആണ് ഇവയെ പഠനത്തിന് വിധേയമാക്കിയത്.