"ബോംബുകളുടെ മാതാവിന്‍റെ" പ്രത്യേകതകള്‍

US drops largest non nuclear bomb in Afghanistan

അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് അമേരിക്ക ബോംബുകളുടെ മാതാവ് എന്ന് വിളിക്കുന്ന ബോംബിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. എന്താണ് ബോംബുകളുടെ മാതാവിന്‍റെ പ്രത്യേകതകള്‍ എന്ന് നോക്കാം.

അമേരിക്ക അഫ്ഗാനിലെ നാങ്കാര്‍ഹര്‍ പ്രവിശ്യയില്‍ വിക്ഷേപിച്ചത് 'മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്'(ബോംബുകളുടെ മാതാവ്) എന്ന് വിളിപ്പേരില്‍ അമേരിക്ക സൃഷ്ടിച്ച എംഒഎബി (മാസ്സിവ് ഓര്‍ഡന്‍സ് എയര്‍ ബ്‌ളാസ്റ്റ്) ആണ്.

 എതിരാളികളുടെ ഭൂമിക്കടിയിലെ താവളങ്ങളെ വരെ തകര്‍ക്കാന്‍ ശേഷിയുള്ളതുമായി ഏറ്റവും മാരകമായ ബോംബാണ് ഇത്

ന്യൂക്ലിയര്‍ ബോംബുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഇന്നുവരെ പ്രയോഗിക്കപ്പെട്ട് ഏറ്റവും പ്രഹരശേഷിയുള്ള ബോംബാണ് ഇത്.

ഹിരോഷിമയിലേതിന് സമാനമായ നാശനഷ്ടത്തിലെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് നാശനഷ്ടത്തിന് ശേഷിയുള്ളതാണ് എംഒഎബി എന്നാണ് ഗവേഷകര്‍ പറയുന്നത്.

അഫ്ഗാനില്‍ പ്രയോഗിക്കപ്പെട്ട മാസ്സിവ് ഓര്‍ഡന്‍സ് എയര്‍ ബ്‌ളാസ്റ്റിന്‍റെ ഔദ്യോഗിപേര് ജിബിയു-43ബി എന്നാണ്. പ്രഹരശേഷി 11 ടണ്‍ ആണ്.

എംഒഎബിയുടെ ഒരു യൂണിന്റെ മാത്രം ചെലവ് 16 ദശലക്ഷം ഡോളറാണ്.

ജിപിഎസ് ഉപയോഗിച്ച് ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാന്‍ കഴിയുന്നതും പാരച്യൂട്ട് ഉപയോഗിച്ച് പതിയെ താഴേയ്ക്ക് ഇടാന്‍ കഴിയുന്നതുമായ ബോംബാണ് ഇത്

 ബോംബ് വായുവില്‍ തന്നെ പൊട്ടിത്തെറിക്കുന്നതിനാല്‍ സൃഷ്ടിക്കുന്ന വായു മര്‍ദ്ദത്തില്‍ തുരങ്കങ്ങളും കെട്ടിടങ്ങളുമെല്ലാം തകരും. എതിരാളികളുടെ അടിസ്ഥാന സൗകരങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ കഴിയുന്നതും സാധാരണക്കാരെ ബാധിക്കാതെ കനത്ത നാശം വരുത്താന്‍ കഴിയുന്നതുമാണെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

ഇറാഖി യുദ്ധത്തിന് മുമ്പായി തയ്യാറാക്കിയ ബോംബാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios