രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്ക്
രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്കുമായി ഒരിന്ത്യന്‍ കമ്പനി. യുഐഎംഐ ടെക്‌നോളജീസ് എന്ന കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കനുസൃതമായ പവര്‍ ബാങ്കുകളുമായി വിപണിയിലെത്തിയിരിക്കുന്നത്.
799 രൂപയാണ് ഈ യു3 പവര്‍ബാങ്ക് ഓണ്‍ലൈന്‍ റീട്ടെയില്‍ വില. എസി പവര്‍ സോക്കറ്റിനു പുറമേയാണ് സൗരോര്‍ജ്ജം വഴി ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ പാനല്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം രണ്ടുപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളും ഈ പവര്‍ ബാങ്കിലുണ്ട്. റബര്‍ ഫിനിഷുള്ള ഉപകരണം വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ആണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.