ടോക്കണ്‍: ഒരു അത്ഭുത മോതിരം
എല്ലാ വാതിലിനും ഒരു കീ ഉണ്ടാകും. എന്നാല്‍ അതിന് അപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഒരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. ഒരു സ്മാര്‍ട്ട് റിങ് ആണ് ഇതിന് പരിഹാരമായി കണ്ടെത്തിയത്. അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടോക്കനൈസ് രംഗത്തെത്തിയിരിക്കുന്നത്. ടോക്കണ്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
ഇതിന്റെ സഹായത്താല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് മുതല്‍ അടുക്കളയിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വകാര്യ കമ്പ്യൂട്ടറിലെ പാസ്‌വേര്‍ഡ് ഇടുന്നത് വരെ ഈ സ്മാര്‍ട്ട് റിങ്ങിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരു പാസ് വേഡ് പോലെയാണ് ടോക്കണ്‍ പ്രവര്‍ത്തിക്കുന്നത്.
മാസ്റ്റര്‍ കാര്‍ഡ്, വിസാ കാര്‍ഡ്, മൈക്രോ സോഫ്റ്റ് തുടങ്ങിയ ഭീമന്മാരുടെ സഹായത്തോടെയാണ് ടോക്കനൈസ് പ്രവര്‍ത്തിക്കുന്നത്. ഈ റിംഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജ്ജ് ചെയ്താണ് ഇത് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 16,000 രൂപയാണ് വില വരുന്നത്. സുരക്ഷയ്ക്കും പ്രധാന്യം നല്‍കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിരലുകള്‍ക്ക് സ്‌കാന്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ മറ്റൊരാള്‍ ഈ റിങ് ഉപയോഗിച്ചാല്‍ രഹസ്യങ്ങള്‍ ചോരില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.