ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്
ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ഏത്. അനാക്കോണ്ട എന്നാണോ ഉത്തരം എങ്കില്‍ തെറ്റി, ടിറ്റനോബോവയാണ് അത്. ആരാണീ ടിറ്റ48 അടിയാണ് ഈ പാന്പിന്റെ നീളം. ഭാരമാകട്ടെ 500 കിലോയിലധികവും.അതായത് അനാക്കോണ്ടയേക്കാൾ ഇരട്ടിയിലധികം ഭാരം. ഈ പാമ്പ് ഇപ്പോള്‍ ഭൂമിയിലില്ല.
600 ലക്ഷം വർഷങ്ങൾക്കുമുന്‍പാണ് ഇവ ഭൂമിയിൽ ഇഴഞ്ഞു നടന്നത്. ദിനോസറുകൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതിന് തൊട്ടുപിന്നാലെയാകാം ഇവ ഭൂമി ഭരിക്കാൻ തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കൊളംബിയയിലുള്ള ഒരു കൽക്കരി ഖനിയിൽനിന്ന് 2002 ലാണ് ആദ്യമായി ടിറ്റനോബോവയുടെ ഫോസിൽ ലഭിക്കുന്നത്.
അതുവരെ ഇങ്ങനെയൊരു ജീവി ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് ശാസ്ത്രലോകത്തിന് അറിയില്ലായിരുന്നു.ഈ ടിറ്റനോബോവ എങ്ങനെയിരുന്നു എന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. അമേരിക്കയിലെ ബിയാൻ ലൈഫ് സയൻസ് മ്യൂസിയത്തിൽ ഈ പാമ്പിന്റെ കൃത്യമായ ഒരു മാതൃക ഉണ്ടാക്കിവച്ചിട്ടുണ്ട്.
ടിറ്റനോബോവയുടെ യഥാർഥ ഫോസിൽ ഉപയോഗിച്ചാണ് പാമ്പിന്റെ രൂപം നിർമിച്ചിരിക്കുന്നത്.മാർച്ച് 17 വരെ ഇവിടെയെത്തുന്നവർക്ക് ടിറ്റനോബോവയുടെ ജീവൻ തുടിക്കുന്ന മാതൃക കാണാം.