ടൈറ്റാന്‍റെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു

Titan Touchdown

ശനിയുടെ ഉപഗ്രഹമായ ടൈറ്റാന്‍റെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. ഹൈജന്‍ പ്രോബ് എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ സ്പൈസ് ഏജന്‍സിയാണ് ഹൈജന്‍ പ്രോബ് മിഷന്‍ തുടങ്ങിവച്ചത്. ശനിയുടെയും ഉപഗ്രഹങ്ങളുടെയും പഠനത്തിന് അയച്ച കാസ്സിനി സ്പൈസ്ക്രാഫ്റ്റിന് ഒപ്പമാണ് ഈ ദൗത്യവും നടത്തിയത്.

എന്നാല്‍ വിക്ഷേപിച്ച് 12 കൊല്ലത്തിന് ശേഷമാണ് ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. വെള്ള ഒലിച്ച് പോകുന്ന രീതിയിലുള്ള രേഖകള്‍ ടൈറ്റന്‍ പ്രതലത്തില്‍ കാണാം എന്നാണ് ഈ ഫുട്ടേജില്‍ വ്യക്തമാകുന്നത് എന്നാണ് നാസ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios