ലോകത്തിലെ ഏറ്റവും വിലയേറിയ ആന്‍ഡ്രോയ്ഡ് ഫോണ്‍
ലോകത്തിലെ ഏറ്റവും വിലയേറിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറങ്ങി. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ഫോണിന്‍റെ വില. കൺസ്റ്റെലേഷൻ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഇറക്കിയിരിക്കുന്ന ആഢംബര ഫോണ്‍ നിര്‍മ്മാതാക്കളായ വെർതുവാണ്. നേരത്തെ ഇവര്‍ 5 ലക്ഷം രൂപ വിലയുള്ള ടെച്ച് ഫോണ്‍ ഇറക്കിയിരുന്നു.
അനോഡൈസ്ഡ് അലുമിനിയം കൊണ്ട് നിര്‍മ്മിച്ച കീപാഡുള്ള ഫോണ്‍ ആണ് ഇത്. ഇറ്റലിയില്‍ നിന്നെത്തുന്ന മുന്തിയതരം ലെതറില്‍ പൊതിഞ്ഞെത്തുന്ന ഫോണിന് 5.5- ഇഞ്ച് ക്യുഎച്ച്ഡി അമോൾഡ് ഡിസ്പ്ലെയാണുള്ളത്. ആൻഡ്രോയ്ഡ് 6.0 മാഷ്‌മലോ ആണ് പ്ലാറ്റ്‌ഫോം.
ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസ്സര്‍ കരുത്തില്‍ എത്തുന്ന ഫോണിന്‍റെ റാം ശേഷി 4ജിബിയാണ്. 128 ജിബിയാണ് ഫോണിന്‍റെ ഇന്‍ബില്‍ട്ട് ശേഖരണ ശേഷി, ഇതിന് പുറമേ ശേഖരണ ശേഷി മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 3200 എംഎഎച്ചാണ് ബാറ്ററി ശേഷി. ഇതില്‍ ഇരട്ട സിം ഇടുവാന്‍ സാധിക്കും.
എങ്കിലും എങ്ങനെയാണ് ഈ ഫോണിന് വിലകൂടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ, ഈ ഫോണിന് ഡോൾബി ഡിജിറ്റൽ പ്ലസുള്ള ഫ്രണ്ട്–ഫെയ്സിങ് സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. മാണിക്യക്കല്ല് കൊണ്ടാണ് ഇതിന്റെ ഗ്ലിറ്ററിങ് ബട്ടൺ നിര്‍മിച്ചിരിക്കുന്നത്.
സൈലന്‍റ് സർക്കിൾസ് ടെക്നോളജി ഉപയോഗിച്ച് ഉപഭോക്താക്കളുടെ കോളുകള്‍ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.