വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് വാട്സ്ആപ് ഇല്ലാത്തവരായി ആരുമുണ്ടാകില്ല. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെയും വാട്സ്ആപും ഉപയോഗിച്ച് ജീവിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. അത്രമേല്‍ സ്വാധീനമാണ് ഇന്ന് വാട്സ്ആപിനുളളത്. 

Things you should takecare while using whatsapp

ഇന്ന് വാട്സ്ആപ് ഇല്ലാത്തവരായി ആരുമുണ്ടാകില്ല. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെയും വാട്സ്ആപും ഉപയോഗിച്ച് ജീവിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. അത്രമേല്‍ സ്വാധീനമാണ് ഇന്ന് വാട്സ്ആപിനുളളത്. 

ഗുണങ്ങളെക്കാള്‍ ദോഷമേറിയ ഒരു ആപാണ് വാട്സ്ആപ്. അടുത്തിടയായി വാട്സ്ആപിലൂടെ ധാരാളം വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതും ഏറെ സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ തടയാനായി  ചില നിര്‍ദേശങ്ങളാണ് വാട്‌സ്ആപ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 

1. ഫോര്‍വേഡ് ചെയ്ത സന്ദേശം ആണോ അല്ലേയെന്ന് തിരിച്ചറിയുക. 

2. സന്ദേശങ്ങളിലെ ഫോട്ടോകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക.

3.  അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശങ്ങളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. 

4. വിശ്വാസിക്കാന്‍ ബുദ്ധിമുട്ടുളള വിവരങ്ങള്‍ക്ക് പിന്നിലെ വസ്തുത പരിശോധിക്കുക.

5. ലിങ്കുകള്‍ ശരിയാണോ എന്ന് പരിശോധിക്കുക

6. വാര്‍ത്തയുടെ ഉറവിടം പരിശോധിക്കുക 

7. ബ്ലോക്ക് ചെയ്യേണ്ട നമ്പറുകള്‍ ബ്ലോക് ചെയ്യാന്‍ മടിക്കേണ്ട

8. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് 

Latest Videos
Follow Us:
Download App:
  • android
  • ios