എങ്ങനെയാണ് സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത്

The reason why smartphones blow up

എന്നാല്‍ ഇത് സാംസങ്ങിന്‍റെ മാത്രം പ്രശ്നമായി കാണരുത് എന്നാണ് വിപണിയിലെ വര്‍ത്തമാനം. ഐഫോണുകള്‍ പോലും ഇങ്ങനെ പൊട്ടിത്തെറിച്ച ചരിത്രമുണ്ട്. അടുത്തിടെ ചൈനയിലും മറ്റും ഷവോമിയുടെ ചില മോഡലുകള്‍ക്കും പൊട്ടിത്തെറി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിക്കാന്‍ പ്രധാന കാരണം എന്തായിരിക്കാം എന്ന് നോക്കാം.

ബാറ്ററി പൊട്ടിത്തെറിച്ചാണ് ഫോണ്‍ തീപിടിക്കുന്ന 90 ശതമാനം കേസുകളും സംഭവിക്കുന്നത്

ലിഥിയം അയണ്‍ ബാറ്ററി തന്നെയാണ് ഏകദേശം എല്ലാ സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കുന്നത്, ഇവയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ടെക് ലോകം തന്നെ സമ്മതിക്കുന്നു

ലിഥിയം അയണ്‍ ബാറ്ററിക്ക് പകരം എന്ത് എന്ന ചോദ്യം ഇന്നും പൂര്‍ണ്ണ ആര്‍ത്ഥത്തില്‍ ശാസ്ത്രലോകത്തിന് വികസിപ്പിക്കാന്‍ സാധിക്കാത്തതാണ് പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കള്‍ എല്ലാം, ഈ ബാറ്ററിയില്‍ തന്നെ തുടരുന്നത്.

ലിഥിയം അയണ്‍ ബാറ്ററിക്ക് ചെറുതായി വല്ല കേടും സംഭവിച്ചാൽ പോലും ഇതു പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്.

ഇതിന്മേല്‍ ഒരു ബലം പ്രയോഗിക്കപ്പെടുകയോ അന്തരീക്ഷ താപ നിലയില്‍ അപകടകരമായ വ്യതിയാനം എത്തപ്പെടുകയോ ചെയ്താല്‍ ഈ ബാറ്ററികള്‍ അപകടം ഉണ്ടാക്കിയേക്കാം.

എന്നാല്‍ സാംസങ്ങിന് ഇപ്പോള്‍ സംഭവിച്ച സംഭവത്തില്‍ വിദഗ്ധ വിശദീകരണം ഇങ്ങനെയാണ്,

സുരക്ഷ, പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികള്‍ ഡിസൈന്‍ ചെയ്യാറ്, എന്നാല്‍ സാംസങ്ങ് ഈ ഡിസൈനിംഗില്‍ സുരക്ഷയെക്കാള്‍ കൂടുതല്‍ ബാറ്ററിയുടെ പ്രകടനത്തിനാണ് പ്രധാന്യം നല്‍കിയത്.

ഹാരി ഹോസ്റ്റര്‍, പ്രൊഫസറും എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്‍റ് -ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി


<

Latest Videos
Follow Us:
Download App:
  • android
  • ios