നോക്കിയ 7 ഇറങ്ങി: ഫോട്ടോയെടുപ്പില്‍ "ബോത്തി" പ്രത്യേകതയുമായി

The Nokia 7 has a bothie camera for half the price of the Nokia 8

ഒറ്റനോട്ടത്തില്‍ പാവപ്പെട്ടവന്‍റെ നോക്കിയ 8 എന്ന് വിശേഷിപ്പിക്കാവുന്ന ഫോണ്‍ ആണ് നോക്കിയ 7. ഒക്ടോബര്‍ 24 മുതല്‍ ചൈനീസ് വിപണിയില്‍ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന ഫോണിന്‍റെ വില ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം 24,500ന് അടുത്താണ് വില വരുക. 

എന്നാണ് ഇന്ത്യയില്‍ ഈ ഫോണ്‍ എത്തുക എന്ന് വ്യക്തമല്ല. നോക്കിയ 6ന്‍റെ ലോഞ്ചിംഗ് പോലെ ചൈനയില്‍ ഇറങ്ങിയതിനാല്‍ ഇന്ത്യയില്‍ എത്താന്‍ വൈകിയേക്കാം. നോക്കിയ പുതിയ സീരിസില്‍ ഗ്ലാസ് ബാക്ക് കവറോടെ എത്തുന്ന ആദ്യ ഫോണ്‍ ആണ് നോക്കിയ7. 

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 630 പ്രോസ്സര്‍ ആണ് ഈ ഫോണിലുള്ളത്. 4ജിബി, 6ജിബി റാം ശേഷിയില്‍ രണ്ട് ഫോണുകള്‍ നോക്കിയ 7 ല്‍ ഇറങ്ങുന്നുണ്ടെങ്കിലും. രണ്ടിന്‍റെയും ഇന്‍റേണല്‍ മെമ്മറി ശേഷി 64ജിബിയാണ്. 5.2 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം 10802പി റെസല്യൂഷനാണ് സ്ക്രീനിന് ഉള്ളത്. ഗോറില്ല ഗ്ലാസ് 3 സംരക്ഷണം സ്ക്രീനിനുണ്ട്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് ഓറിയോയിലേക്ക് നേരിട്ട് മാറ്റം ലഭിക്കും. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി.

The Nokia 7 has a bothie camera for half the price of the Nokia 8

മുന്നില്‍ 5എംപിയും പിന്നില്‍ 16 എംപിയുമാണ് നോക്കിയ 7ന്‍റെ ക്യാമറ പ്രത്യേകത. ഇതില്‍ ബോത്തി എന്ന സംവിധാനമുണ്ട്. ഇത് പ്രകാരം ഇരു ക്യാമറകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാം. നേരത്തെ നോക്കിയ 8ല്‍ ഈ പ്രത്യേകത അവതരിപ്പിച്ചിരുന്നു. ടെക് സൈറ്റായ വെര്‍ജിന്‍റെ അഭിപ്രായത്തില്‍ ഇത് ഒരു ഗിമ്മിക്ക് ആണെന്ന് പറയാമെങ്കിലും സ്നാപ്ചാറ്റിലും, ഇന്‍സ്റ്റഗ്രാമിലും മറ്റും പുതിയ വ്യത്യസ്ത ചിത്രങ്ങള്‍ ഈ പ്രത്യേകത നല്‍കും.

Latest Videos
Follow Us:
Download App:
  • android
  • ios