സൂര്യനെക്കാള്‍ ഭീമനായ നക്ഷത്രങ്ങളെ കണ്ടെത്തി
ഭീമന്‍ നക്ഷത്രങ്ങളെ ഇതിനുമുമ്പും വാനനിരീക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് ഇത്രയുമെണ്ണത്തെ ഒന്നിച്ച് നിരീക്ഷിക്കുന്നത്. 1.7 ലക്ഷം പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രക്കൂട്ടത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്.
ഹബ്ള്‍ ദൂരദര്‍ശിനിയിലെ അള്‍ട്രാവയലറ്റ് തരംഗദൈര്‍ഘ്യത്തിലുള്ള 'വൈഡ് ഫീല്‍ഡ് കാമറ 3' പകര്‍ത്തിയ ചിത്രങ്ങളെ അപഗ്രഥിച്ചാണ് ഈ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞത്. നക്ഷത്രക്കൂട്ടത്തില്‍ സൂര്യനെക്കാള്‍ 50 മടങ്ങ് പിണ്ഡമുള്ള നിരവധിയെണ്ണവും 100 മടങ്ങിലധികം ഭാരമുള്ള ഒമ്പതെണ്ണവുമാണ് ഉണ്ടായിരുന്നതെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ കണ്ടത്തെിയതില്‍വെച്ച് ഏറ്റവും ഭാരമുള്ള നക്ഷത്രത്തിന് സൂര്യനെക്കാള്‍ 250 മടങ്ങാണ് പിണ്ഡം.