വിൻഡോസ് 7, 8.1 എന്നിവയുടെ സപ്പോർട്ട് ഇനി ദിവസങ്ങൾ മാത്രം; പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ സപ്പോർട്ട് ചെയ്യുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.
വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും ഇനി ജനുവരി 10 വരെ മാത്രം. സപ്പോർട്ട് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ സപ്പോർട്ട് ചെയ്യുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.
വെബ് വ്യൂ 2നുള്ള പിന്തുണയും ജനുവരി 10 ന് നിർത്തും.വെബ് അധിഷ്‌ഠിത ഉള്ളടക്കം അവരവരുടെ ആപ്പുകളിൽ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കുന്ന ടൂളാണ് ഇത്. വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവ ഉപേക്ഷിക്കുന്ന പ്രധാന ബ്രൗസർ എഡ്ജിന് പുറമെ ഗൂഗിൾ ക്രോമും ഫെബ്രുവരി ഏഴിന് ഈ ഒഎസുകൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കും. വിൻഡോസ് 7 ഇപ്പോഴും ഉപയോഗിക്കുന്നവർ 2021 ലെ കണക്കുകൾ പ്രകാരം ഏകദേശം 10 കോടിയുണ്ടെന്നാണ് കണക്ക്. 2009 ൽ പുറത്തിറങ്ങിയതുമുതൽ, വിൻഡോസ് 7 ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകൾക്കായുള്ള ഏറ്റവും പ്രചാരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു. മികച്ച പ്രകടനം, ഉപയോഗയോഗ്യത, മികച്ച സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഒ.എസ് (ഓപ്പറേറ്റിങ് സിസ്റ്റം) ഉൽപ്പന്നമായിരുന്നു ഇത്. എന്നിരുന്നാലും, 11 വർഷത്തെ ദീർഘവും വിജയകരവുമായ ഓട്ടത്തിനുശേഷമാണ്, വിൻഡോസ് 7 ഒടുവിൽ വിരമിക്കുന്നത്.
2020 ജനുവരി 14 ന് ശേഷം വിൻഡോസ് 7 നുള്ള എല്ലാ പിന്തുണയും നിർത്തുമെന്ന് മൈക്രോസോഫ്റ്റ് വളരെ മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. അതിനാൽ, വിൻഡോസ് 7 ൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഉപയോക്താക്കൾക്ക് ജനുവരി 10ന് ശേഷം മൈക്രോസോഫ്റ്റിൽ നിന്ന് സോഫ്റ്റ്‌വെയർ പിന്തുണ ലഭിക്കില്ല. പുതിയ സവിശേഷതകളും തുടർച്ചയായ പിന്തുണയും ആസ്വദിക്കുന്നതിന് വിൻഡോസ് 10 ലേക്ക് അപ്‌ഗ്രേഡുചെയ്യാനാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 7 ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്.ഇതുവരെയുള്ളതിൽ ഏറ്റവും സുരക്ഷിതമായത് വിൻഡോസ് 11 ആണ്. ആന്റിവൈറസ്, ഫയർവാൾ, ഇന്റർനെറ്റ് സെക്യൂരിറ്റി എന്നി ഉൾപ്പെട്ട എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോട് കൂടിയതാണ് വിൻഡോസ് 11. കൂടുതൽ സുരക്ഷാ ഫീച്ചറുകൾ, ഡാഷ്‌ബോർഡ് ഡിസ്‌പ്ലേകൾ, അപ്‌ഡേറ്റുകൾ എന്നിവ എല്ലാം ഇതിൽ ലഭ്യമാണ്. അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഇന്റർനെറ്റ് ആക്‌സസ് ആവശ്യമാണ്.
Read Also: സാമ്പത്തിക അസ്ഥിരത; സെയിൽസ് ഫോഴ്‌സിലും കൂട്ടപിരിച്ചുവിടൽ