ഒറ്റ രാത്രിയിൽ ആകാശത്ത് 20,000 ഇടിമിന്നലുകള്‍
- ഇടിമിന്നലുകളുടെ മാതാവ് എന്ന പ്രതിഭാസത്തില്‍ ഞെട്ടി ബ്രിട്ടന്
- ബ്രിട്ടനില്‍ തുടരുന്ന കനത്ത മഴയ്ക്ക് ഒപ്പമാണ്
ലണ്ടന്‍: ഇടിമിന്നലുകളുടെ മാതാവ് എന്ന പ്രതിഭാസത്തില്‍ ഞെട്ടി ബ്രിട്ടന്. ബ്രിട്ടനില്‍ തുടരുന്ന കനത്ത മഴയ്ക്ക് ഒപ്പമാണ്. മെയ് അവസാന വാരത്തിലെ രാത്രികളില്‍ ഇടിമിന്നല്‍ പൂരം ബ്രിട്ടീഷ് ആകാശത്ത് സംഭവിച്ചത്. ബ്രിട്ടന്റെ തെക്കൻ ഭാഗങ്ങളിൽ ഒറ്റ രാത്രിയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് 15,000 മുതൽ 20,000 വരെ ഇടിമിന്നലുകളാണ്. ഇടിമിന്നലുകളുടെ മാതാവ് എന്നാണ് ഈ അപൂർവ പ്രതിഭാസത്തെ കാലവസ്ഥാ ഗവേഷകർ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ബ്രിട്ടനിൽ കനത്ത മഴ തുടരുകയാണ്. അതിനിടയിലാണ് ഭീതിയിലാഴ്ത്തി ഇടിമിന്നല്‍ പ്രതിഭാസം ഉണ്ടായത്.ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആ രാത്രിമാത്രം ഫയർഫോഴ്സിന് അഞ്ഞൂറിലധികം ഫോണ്‍കോളുകളാണു വന്നത്.അതിശക്തമായ മഴയും ഇടിയും മിന്നലും കാരണം പ്രദേശവാസികൾക്ക് ഭീതിമൂലം ആ രാത്രി ഉറങ്ങാനായില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.
നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയ്ക്കുള്ള മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. മിക്ക പ്രദേശങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. കനത്ത മഴയെത്തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനവും തകരാറിലായി. കടുത്ത ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്. യന്ത്രസംവിധാനങ്ങൾ പലതും തകരാറിലായി.