സ്റ്റീഫൻ ഹോക്കിങ് ബഹിരാകാശത്തേക്ക് പറക്കുന്നു
ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫൻ ഹോക്കിങ് ബഹിരാകാശത്തേക്ക് പറക്കുന്നു. ശാരീരിക അവശതകളെ തന്‍റെ മേധാശക്തിയാല്‍ മറികടന്ന ശാസ്ത്രപ്രതിഭ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്ന വാര്‍ത്ത ദ ഇന്‍ഡിപെന്‍റന്‍റ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിര്‍ജിന്‍ ഗ്രൂപ്പ് മേധാവിയും ബിസിനസ് അതികായനുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്ണിന്‍റെ സ്വകാര്യ ബഹിരാകാശ പേടത്തിലായിരിക്കും. സിറ്റീഫന്‍ ഹോക്കിങ്ങിന്‍റെ ബഹിരാകാശ യാത്ര. ഇതിനായുള്ള സീറോ ഗ്രാവിറ്റി പരിശീലനങ്ങള്‍ ഹോക്കിങ്ങ് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
സ്വന്തമായി ബഹിരാകാശ പേടകം നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനി സ്വന്തമായുള്ള വ്യക്തിയാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. വിര്‍ജിന്‍ ഗാലക്റ്റിക്ക് എന്നാണ് ഇദ്ദേഹത്തിന്‍റെ ബഹിരാകാശ പേടത്തിന്‍റെ പേര്. വിര്‍ജിന്‍ ഗാലക്റ്റില്‍ ഒരു സീറ്റ് റിച്ചാര്‍ഡ് എനിക്കും വാഗ്ദാനം ചെയ്തു, അപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞു, സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പറയുന്നു.