സോണി എക്‌സ്പീരിയ XZ പ്രീമിയം അവതരിപ്പിച്ചു

Sony Xperia XZ Premium is the world first smartphone with a 4K HDR display

സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ XZ പ്രീമിയം അവതരിപ്പിച്ചു. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലാണ് പ്രീമിയം ഫോണ്‍ സോണി രംഗത്ത് ഇറക്കിയിരിക്കുന്നത്. ലോക മൊബൈല്‍ വിപണിയില്‍ മുന്‍നിരയില്‍ ഇല്ലെങ്കിലും പുതിയ ഫോണ്‍ പ്രീമിയം ഉപയോക്താക്കള്‍ക്ക് ഇഷ്ടമാകും തരത്തിലാണ് സോണി തയ്യാറാക്കിയിരിക്കുന്നത്. 

സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശേഷിയാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്, ഒരു സെക്കന്റില്‍ 960 ഫ്രെയിമുകള്‍ പകര്‍ത്താനുള്ള ശേഷിയാണ് സോണി XZന്‍റെ ക്യാമറയുടെ പ്രത്യേകത. ഇന്ന് ലോകത്ത് ഏത് ഫോണിലും ഇല്ലാത്ത പ്രത്യേകത എന്നാണ് ഇതിനെ സോണി വിശേഷിപ്പിക്കുന്നത്.

ആപ്പിള്‍, സാംസങ്ങ്, എല്‍ജി, ഷവോമി തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ക്യാമറ ടെക്നോളജിക്കായി സോണിയെ ഇപ്പോഴും ആശ്രയിക്കാറുണ്ട്. എങ്കിലും ഈ മേധാവിത്വം മുന്‍നിര കമ്പനികളുടെ പട്ടികയില്‍ സോണിയെ എത്തിച്ചില്ല എന്നത് കൗതുകരമായ കാര്യമാണ്. പുതിയ ഫോണിലെ സാങ്കേതിക വിദ്യയെ മോഷന്‍ ഐ സാങ്കേതികവിദ്യ എന്നാണ് സോണി വിശേഷിപ്പിക്കുന്നത്. 

സോണി XZ പ്രീമിയം എത്തുന്നത് 5.5 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തോടെയാണ്. 4കെ എച്ച്ഡിആര്‍ ഡിസ്പ്ലേയാണ് ഇത്. ലോകത്ത് ഇത്തരം ഡിസ്പ്ലേയുള്ള ആദ്യഫോണ്‍ ആണ് ഇതെന്നാണ് സോണിയുടെ അവകാശവാദം. സ്നാപ്ഡ്രാഗണ്‍ 835 ക്യൂവല്‍കോം പ്രോസ്സസറാണ് ഇതില്‍ ഉള്‍കൊള്ളുന്നത്. 4ജിബിയാണ് റാം ശേഷി. 3,230 എംഎഎച്ചാണ് ബാറ്ററി ശേഷി. ക്യൂക്ക്ചാര്‍ജ് 3.0 സപ്പോര്‍ട്ടും ഉണ്ട്. ആന്‍ഡ്രോയ്ഡ് 7 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Latest Videos
Follow Us:
Download App:
  • android
  • ios