സോഫിയ തീരുമാനിച്ചു; എവറസ്റ്റ് കീഴടക്കാന്‍ !

  • ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബോര്‍ട്ടായ സോഫിയയാണ് എവറസ്റ്റ് പര്യവേഷകയായി എത്തുന്നത്.
Sofia ready to climb mount Everest

കാഠ്മണ്ഡു: ലോകത്ത് ആദ്യമായി ഒരു റോബോര്‍ട്ട് എവറസ്റ്റ് കീഴടക്കാനെത്തുന്നു. ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബോര്‍ട്ടായ സോഫിയയാണ് എവറസ്റ്റ് പര്യവേഷകയായി എത്തുന്നത്.  ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്മെന്‍റ് പ്രോഗ്രാമിനോടനുബന്ധിച്ച് (യു.എന്‍.ഡി.പി.) നടന്ന കോണ്‍ഫെറന്‍സിനിടെയായിരുന്നു സോഫിയയുടെ പ്രഖ്യാപനം.

സൗദി അറേബ്യയാണ് സോഫിയയ്ക്ക് പൗരത്വം അനുവദിച്ചത്. സോഫിയയ്ക്ക് പൗരത്വം ലഭിച്ചതിലൂടെ ലോകത്ത് ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമാവുകയായിരുന്നു. ഇതോടെ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലേക്കുളള സോഫിയുടെ പ്രയാണം ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ന‍ടന്ന സോഫിയയുടെ പ്രസംഗങ്ങള്‍ വ്യത്യസ്ത മേഖലകളിലുളള പ്രസിദ്ധരും അപ്രസിദ്ധരുമായവരെക്കൊണ്ട് നിറഞ്ഞവയാണ്. 

ഏഷ്യ - പസിഫിക്ക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ നടന്ന യു.എന്‍.ഡി.പിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ നേപ്പാളില്‍ എത്തിയതായിരുന്നു സോഫിയ. ശാസ്ത്ര - സാങ്കേതിക മേഖലയില്‍ പരിധികളില്ലാത്ത വികസന സാധ്യകളുണ്ടെന്ന് സോഫിയ പറഞ്ഞു. സാങ്കേതിക വിദ്യയിലും കൃത്രിമ ബുദ്ധിയിലും ഉണ്ടാകാനിരിക്കുന്ന വിപ്ലവം ലോകത്തുനിന്നും ദാരിദ്യം, വിശപ്പ്, ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ എന്നിവ തുടച്ചുനീക്കാന്‍ ഉപകരിക്കുമെന്നും സോഫിയ അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios