പത്തുവര്‍ഷത്തിനകം മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ കൈയടക്കും
ലണ്ടന്‍: പത്തുവര്‍ഷത്തിനകം റോബോട്ടുകള്‍ മനുഷ്യന്‍ കിടപ്പറകളും കീഴടക്കുമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. പുരുഷന്‍മാരെ ഒഴിവാക്കി സ്‌ത്രീകള്‍ യന്ത്രമനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന കാലം അടുത്തെന്നാണ് ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
പെണ്‍കുട്ടികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്, ഇവര്‍ക്കിടയില്‍ ലൈംഗിക കളിപ്പാട്ടങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. മുന്‍ കാലത്തേക്കാള്‍ വലിയ തോതിലാണ് ഇവയുടെ ഇപ്പോഴത്തെ ഉപയോഗം കൂടുന്നത്. ഇങ്ങനെ പോയാല്‍ ലൈംഗിക തൃപ്തിക്കായി റോബോര്‍ട്ടുകളെ ഉപയോഗിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലൈംഗിക വീഡിയോ കാണുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നും പാശ്ചാത്യ നാടുകളില്‍ സ്‌ത്രീകള്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് സംതൃപ്‌തി നേടുന്നതും വര്‍ദ്ധിച്ചിരിക്കുകയാണെന്നും പിയേഴ്‌സണ്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ മനുഷ്യരുടെ രൂപ സാദൃശ്യമുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കൃത്രിമ മസ്‌തിഷ്‌കത്തിന്‍റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്ര മനുഷ്യരെ വിപണിയില്‍ എത്തിക്കാനാണ് അണിയറയില്‍ നീക്കം നടത്തുന്നത്.