വരുന്നൂ സ്പര്‍ശനസുഖം അറിയാനാകുന്ന സെക്സ് റോബോട്ടുകൾ
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പ്രിന്റഡ് സ്കിൻ നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി റോബോട്ടുകൾക്ക് മനുഷ്യസമാനമായ സ്പർശന സുഖം അനുഭവിക്കാനാകും...
ഇന്ന് വിപണയിൽ സെക്സ് ഉപകരണങ്ങൾക്ക് വൻ ഡിമാന്റാണ്. സെക്സ് ടോയിയെ ഒരാൾ വിവാഹം ചെയ്തെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാൽ വിപണി ഒരുപടി കൂടി കടന്ന് സ്പർശന സുഖം അറിയാൻ കഴിയുന്ന സെക്സ് റോബോട്ടുകളെ എത്തിക്കാനൊരുങ്ങുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ സഹായത്തോടെയാണ് സെക്സ് വിപണന ലോകത്ത് വിപ്ലവമാകാവുന്ന കണ്ടുപിടിത്തം വരുന്നത്.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പ്രിന്റഡ് സ്കിൻ നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി റോബോട്ടുകൾക്ക് മനുഷ്യസമാനമായ സ്പർശന സുഖം അനുഭവിക്കാനാകും. മനുഷ്യരുടെ ത്വക്കുമായി ഘടിപ്പിച്ച സെൻസറുകളിലൂടെയാണ് റോബോട്ടുകൾക്ക് ഇത് സാധ്യമാക്കുന്നത്.
സെക്സ് റോബോട്ടുകളുടെ ഉപയോഗം മനുഷ്യർക്ക്‍ കൂടുതൽ സുരക്ഷ നൽകാനാകുമെന്നാണ് ഗവേകരുടെ പ്രതീക്ഷ. ഊഷ്മാവ് തിരിച്ചറിയാനും വിഷലിപ്തമായ രാസവസ്തുക്കൾ തിരിച്ചറിയാനും ഇത് റോബോട്ടുകളെ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഹൈഡ്രോജൽ ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചർമ്മം നിർമ്മിച്ചിരിക്കുന്നത്. റോബോട്ടുകളുടെ വിരൽത്തുമ്പുകൾ മനുഷ്യരുടേതിന് സമാനമാകാൻ ഇത് സഹായിക്കും. ചുറ്റുമുള്ളവ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സെൻസറുകൾ ഹൈഡ്രോജലിനുള്ളിൽ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൂടുതൽ വിവേകമുള്ള, സ്മാർട്ടായ റോബോട്ടുകളാണ് ലക്ഷ്യമെന്ന് ഗവേഷകർ പറഞ്ഞു. ലോകത്തെ 84 ശതമാനം ആളുകളും സ്മാർട്ട്ഫോൺ ഉപയോക്താക്കളാണ്. ഇന്ന് ഇതില്ലാതെ നമുക്ക് ജീവിക്കാനാവില്ലെന്ന അവസ്ഥയാണ്. സമാനമായി റോബോട്ടുകൾ മനുഷ്യരുടെ ലൈംഗിക ജീവിതത്തിന്റെ ഭാഗമാകുന്ന ഒരു കാലം വരുമെന്നാണ് ഡേവിഡ് ലെവിയെപ്പോലുള്ള ഗവേഷകർ വിശ്വസിക്കുന്നത്.
"ആദ്യത്തെ അത്യാധുനിക സെക്‌സ് റോബോട്ടുകൾ 2050-ഓടെ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്, എന്നാൽ 50 വർഷങ്ങൾക്ക് ശേഷം അവ സാധാരണമാകുകയും 'ഞാൻ ഒരു റോബോട്ടുമായി പ്രണയത്തിലാണ്' എന്ന് ഒരു സുഹൃത്ത് പറയുന്നത് ആളുകൾ അംഗീകരിക്കുകയും ചെയ്യും. ഞാൻ അതിനെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു.'' എന്ന് വരെ ജനം പറയുമെന്നത് സാധാരണമാകുകയും ചെയ്യാനുള്ള സാധ്യതകളാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. ലൈംഗിക അസമത്വം ഇല്ലാതാക്കാൻ സെക്‌സ് റോബോട്ടുകൾ സഹായിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി എത്തിക്‌സ് വിദഗ്ധനായ നീൽ മക്ആർതർ മെൻസ് ഹെൽത്തിൽ എഴുതി.