മരത്തില്‍ ചേക്കറിയ ദിനോസറുകള്‍
ഗോബി: പക്ഷികളെപ്പോലെ മരത്തില്‍ താമസമാക്കുന്ന ദിനോസറുകളുണ്ടായിരുന്നെന്ന് പഠനം. ലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകളിൽ ചിലതിനും ഈ ചേക്കേറൽ സ്വഭാവമുണ്ടായിരുന്നുവെന്നാണ് ശാസത്രജ്ഞരുടെ കണ്ടെത്തൽ. ഗോബി മരുഭൂമിയിൽനിന്നു കണ്ടെത്തിയ മൂന്നു ദിനോസറുകളുടെ ഫോസിലുകളാണ് പുതിയ കണ്ടെത്തലിലേക്ക് വെളിച്ചംവീശിയത്. മൂന്നു ഫോസിലുകളും ഒരേ പ്രായമുള്ളവയാണ്. ഇവ മൂന്നും ഒരുമിച്ച് ഉറങ്ങുന്നതിനിടെ മരണപ്പെട്ടതായിരുക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ചേക്കേറലിനു പുറമേ ഒത്തൊരുമിച്ചുള്ള ഇരതേടൽ, ഉറക്കം തുടങ്ങിയ ശീലങ്ങളൊക്കെ ഇവയ്ക്ക് ഉണ്ടായിരുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. ആൽബർട്ട് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഇതുവരെ ശാസ്ത്രലോകത്തിനു വെളിപ്പെടാത്ത ദിനോസർ വംശത്തിന്റെ ഫോസിലാണ് ലഭിച്ചിരിക്കുന്നതെന്നു ഗവേഷണത്തിനു നേതൃത്വംകൊടുത്ത ഗ്രിഗറി ഫണ്‍സ്റ്റണ്‍ പറഞ്ഞു.