കോവിഡിന് കാരണം മനുഷ്യന്‍ തന്നെ; അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞൻ

വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്ന് എടുത്ത വൈറൽ സാമ്പിളുകളുടെ ജനിതക ശ്രേണിയാണ് വൈറസിന്റെ ഗ്രൗണ്ട് സീറോ സൈറ്റായി കണക്കാക്കപ്പെടുന്നത്. ഇതുവരെ നടത്തിയ ഗവേഷണത്തിൽ കോവിഡിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന തരത്തിലെ ഫലങ്ങളാണ് ലഭിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൈനീസ് ശാസ്ത്രജ്ഞനായ  ടോങ് യിഗാങ് പറഞ്ഞു. 

scientist with the claim that the origin of the covid virus is from humans vcd

കോവിഡ് വൈറസിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന അവകാശവാദവുമായി ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ ചൈനീസ് ശാസ്ത്രജ്ഞൻ. വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്ന് എടുത്ത വൈറൽ സാമ്പിളുകളുടെ ജനിതക ശ്രേണിയാണ് വൈറസിന്റെ ഗ്രൗണ്ട് സീറോ സൈറ്റായി കണക്കാക്കപ്പെടുന്നത്. ഇതുവരെ നടത്തിയ ഗവേഷണത്തിൽ കോവിഡിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന തരത്തിലെ ഫലങ്ങളാണ് ലഭിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൈനീസ് ശാസ്ത്രജ്ഞനായ  ടോങ് യിഗാങ് പറഞ്ഞു. 

2020 ജനുവരിക്കും 2020 മാർച്ചിനും ഇടയിൽ ശേഖരിച്ച 1,300-ലധികം മൃഗങ്ങളുടെ സാമ്പിളുകളിൽ നിന്നും ഗവേഷകർ  മൂന്ന് വൈറസുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്.  2019 അവസാനമാണ് വുഹാനിൽ കോവിഡ് പടർന്നു പിടിച്ചത്. സിഎൻഎൻ റിപ്പോര്‌‍ട്ട് ചെയ്തിരിക്കുന്നത് അനുസരിച്ച് റാക്കൂൺ നായ്ക്കളാണ്  കോവിഡിന് കാരണമെന്ന് പറയാനാകില്ല. അതിനു തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നതാണ് കാരണമെന്നും ടോംഗ് പറഞ്ഞു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഗവേഷകൻ ഷൗ ലീ, ഇതേ പരിപാടിയിൽ വെച്ച് തന്നെ വൈറസിന്റെ ഉദ്ഭവം കണ്ടുപിടിക്കുന്നതിനായി ആഗോള ശാസ്ത്ര മേഖലയുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.  കോവിഡ് മഹാമാരി ചൈനയിലെ  ലബോറട്ടറിയിൽ നിന്നുള്ള അപകടത്തിന്റെ ഫലമാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ അടുത്തിടെയുള്ള വിലയിരുത്തുന്നത്.  ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു വന്നിരുന്നു. ഇതിന് പിന്തുണ നല്കുമെന്ന പോലെ കോവിഡിന്റെ ഉറവിടം കണ്ടെത്തുന്ന വരെ അന്വേഷണം അവസാനിപ്പിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയും അറിയിച്ചിട്ടുണ്ട്.  

നേരത്തെ വൈറസിന്റെ ഉദ്ഭവം കണ്ടുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർത്ത പേരില്‌ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന രാജ്യമാണ് ചൈന. അടുത്തിടെയും ലോകാരോഗ്യ സംഘടനയും ചൈനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എങ്കിലും ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നാണ് ചൈന ഇതിനു മറുപടിയായി ആവർത്തിക്കുന്നത്.

Read Also: ട്വിറ്റർ നൽകുന്നത് വേദനകള്‍ മാത്രം; വിറ്റൊഴിയാന്‍ തയ്യാറാണെന്ന് ഇലോണ്‍ മസ്ക്

Latest Videos
Follow Us:
Download App:
  • android
  • ios