സ്മാര്‍ട്ട്ഫോണ്‍ നിങ്ങളുടെ ഉറക്കം കെടുത്തും

science says smartphones spoil sleep

സന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട്‌ഫോണിനൊപ്പം കൂടതല്‍ സമയം ചെലവഴിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ അതു തീര്‍ച്ചയായും നിങ്ങളുടെ ഉറക്കം കെടുത്തും. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

653 പേരെ ഒരു മാസത്തോളം പഠനത്തിനു വിധേയമാക്കി. ഇതില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിന് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഉറക്കം കുറയുന്നതായി കണ്ടെത്തി.

എത്ര സമയം ഫോണ്‍ സ്‌ക്രീന്‍ ഓണായിരിക്കുന്നുവെന്ന് കണ്ടെത്തിയത് ഒരു ആപ്ലീക്കേഷന്റെ സഹായത്തോടെയാണ് പഠനത്തിനായി തിരഞ്ഞെടുത്തവരുടെ ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് പഠനം നടത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios