സാംസങ് നോട്ട് സെവന്‍ നിര്‍മ്മാണം നിര്‍ത്തി

Samsung permanently stops Galaxy Note 7 production

സാംസങ് ഗാലക്‌സി നോട്ട് സെവന്‍റെ നിര്‍മ്മാണം നിര്‍ത്തി. നോട്ട് സെവന്‍ ഉപയോഗിക്കരുതെന്ന് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഫോണിന്‍റെ നിര്‍മാണം അവസാനിപ്പിച്ചത്. നോട്ട് സെവന്‍ പൊട്ടിത്തെറിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ​

സാംസങ് ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അഭിമാന മോഡലായ നോട്ട് സെവനിന്‍റെ നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ അവസാനിപ്പിച്ചിരിക്കുന്നു. ഫോണ്‍ പൊട്ടിത്തെറിക്കുന്നെന്നും തീപിടിക്കുന്നെന്നുമുള്ള പരാതികളെ തുടര്‍ന്നാണ് നടപടി.

നേരത്തെ ഫോണ്‍ ഉപയോഗിക്കരുതെന്ന് നോട്ട് സെവന്‍ ഉടമകള്‍ക്ക് സാസംങ് നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഓണ്‍ ചെയ്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ചേക്കാമെന്ന ഭീതിയെ തുടര്‍ന്നായിരുന്നു സാംസങിന്‍റെ നിര്‍ദ്ദേശം. നോട്ട് 7 ല്‍ നിന്ന് പുകയുയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഒരു വിമാനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സ്മര്‍ട് ഫോണെന്ന അവകാശവാദവുമായി രണ്ട് മാസം മുമ്പാണ് ഗാലക്‌സി നോട്ട് സെവന്‍ സാംസങ് അവതരിപ്പിച്ചത്. എന്നാല്‍ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് തൊട്ടുപിന്നാലെ 25 ലക്ഷം ഫോണുകള്‍ തിരിച്ചുവിളിച്ചു. പുതിയ ബാറ്ററിയിട്ട് മാറ്റി നല്‍കിയ​ഫോണുകളും തീപിടിക്കുന്നെന്ന പരാതിയ തുടര്‍ന്നാണിപ്പോള്‍ നോട്ട് സെവനിന്‍റെ നിര്‍മാണം തന്നെ അവസാനിപ്പിച്ചത്. മുഖ്യ എതിരാളി ആപ്പിളിന്‍റെ ഐഫോണ്‍ സെവനിനെ വെല്ലുവിളിക്കാനായി വിപണിയിലെത്തിച്ച നോട്ട് സെവന് 59,900 രൂപയാണ് ഇന്ത്യയില്‍ വില. നിര്‍മാണം അവസാനിപ്പച്ചതോടെ കനത്ത സാമ്പത്തിക നഷ്‌ടമാകും സാംസങ്ങിന് നേരിടേണ്ടി വരിക.

Samsung Galaxy Note 7