ഗ്യാലക്‌സി നോട്ട് 7 പുതുക്കിയ മോഡല്‍ ഉടന്‍ എത്തുന്നു

Samsung launches the Galaxy Note7 worldwide again

ദില്ലി: ഗ്യാലക്‌സി നോട്ട് 7ന്‍റെ പുതുക്കിയ മോഡല്‍ ഉടന്‍ സാംസങ്ങ് പുറത്തിറങ്ങും. ദീപാവലിക്ക് മുമ്പ് ഇന്ത്യന്‍ വിപണികളില്‍ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് രാജ്യത്ത് ഈ മാസം ആദ്യം ആരംഭിക്കാനിരുന്ന വില്‍പ്പന സാംസങ്ങ് നീട്ടിവെയ്ക്കുകയായിരുന്നു. 

സിംഗപ്പൂരില്‍ 80% നോട്ട് 7 മോഡലുകളും കമ്പനി തിരികെ വാങ്ങിച്ചു. 25 ലക്ഷം ഫോണുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. വില്‍പന നടത്തിയ നോട്ട് 7 ഫോണുകളില്‍ 60 % തിരിച്ചെടുത്തതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവ കേടുപാടുകള്‍ തീര്‍ത്ത് അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് തിരിച്ചുകൊടുത്തതായും കമ്പനി വ്യക്തമാക്കി.

ഈ മാസം ആദ്യം തന്നെ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 എത്തും എന്ന് ഉറപ്പായതോടെ ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നിവയോടാകും സാംസങ്ങ് ഗ്യാലക്സി നോട്ട് 7 മത്സരിക്കേണ്ടി വരുക.

Latest Videos
Follow Us:
Download App:
  • android
  • ios