ഗ്യാലക്സി ഓണ്‍ 8ന്‍റെ 2018 പതിപ്പ് ഇന്ത്യയില്‍

സാംസങ്ങ് ഗ്യാലക്സി ഓണ്‍ 8ന്‍റെ  2018 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന്‍റെ വില 16,990 രൂപയാണ്. ആഗസ്റ്റ് 6 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും സാംസങ്ങ് ഇ-സ്റ്റോര്‍ വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.  

Samsung Galaxy On8 2018 launched in India

മുംബൈ: സാംസങ്ങ് ഗ്യാലക്സി ഓണ്‍ 8ന്‍റെ  2018 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന്‍റെ വില 16,990 രൂപയാണ്. ആഗസ്റ്റ് 6 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും സാംസങ്ങ് ഇ-സ്റ്റോര്‍ വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.  6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയും, എഐ പ്രത്യേകതയോടെ എത്തുന്ന പിന്നിലെ ഡ്യൂവല്‍ ക്യാമറയുമാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത.

720x1480 പിക്സലാണ് ഫോണിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍. 18:9 സ്ക്രീന്‍ അനുപാതം. ബ്ലാക്ക്, ബ്ലൂ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. സാംസങ്ങ് ഗ്യാലക്സി ഫ്ലാഗ്ഷിപ്പ് മോഡലിന് തുല്യമായ ഇന്‍ഫിനിറ്റി ഡിസ്പ്ലേ ഫോണിന് ലഭിക്കും. നോച്ച് ഡിസ്പ്ലേ ഇല്ല. 16 എംപി പ്രൈമറി സെന്‍സറും, 5 എംപി സെക്കന്‍ററി സെന്‍സറും  എല്‍ഇഡി ഫ്ലാഷും ഉള്ള ഇരട്ട റെയര്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്.

മുന്‍പില്‍ 16 എംപിയുടെ സെല്‍ഫി ക്യാമറയാണ് ഈ ഫോണിനുള്ളത്. ഇതിന്‍റെ അപ്പച്ചര്‍ എഫ്/1.9 ആണ്. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസ്സസറാണ്  ഫോണിനുള്ളത്. 4ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 64 ജിബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ്, ഈ മെമ്മറി ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി വര്‍ദ്ധിപ്പിക്കാം. 3,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios