സാംസങ്ങ് എ9 (2018) ഇന്ത്യയില്‍ അവതരിപ്പിച്ചു; പിന്നില്‍ 4 ക്യാമറകള്‍
രണ്ട് വേരിയെന്‍റുകളിലാണ് ഫോണ്‍ എത്തുന്നത്. ഇതില്‍ 6ജിബി റാം പതിപ്പിന് വില 36,990 രൂപയാണ്. 8ജിബി റാം പതിപ്പിന് വില 39,990 രൂപയാണ്. ഇരു മോഡലുകളും പിങ്ക്, ബ്ലാക്ക്, ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. നവംബര്‍ 28 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഇ ഫോണ്‍ ലഭിക്കും.
ലോകത്തിലെ ആദ്യത്തെ റെയര്‍ ക്യാമറ ക്വാഡ് ഫോണ്‍ എന്ന വിശേഷണവുമായി എത്തുന്ന സാംസങ്ങ് എ9 (2018) ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് പിന്‍ ക്യാമറകള്‍ ഉണ്ട് എന്നതാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പിന്നില്‍ ടെലിഫോട്ടോ, അള്‍ട്ര വൈഡ്, ഡെപ്ത് സെന്‍സറുകള്‍ക്ക് പുറമേ ഒരു 24- എംപി ക്യാമറയും ഉള്‍കൊള്ളുന്നതാണ് പിന്നിലെ നാല് ക്യാമറകള്‍.
രണ്ട് വേരിയെന്‍റുകളിലാണ് ഫോണ്‍ എത്തുന്നത്. ഇതില്‍ 6ജിബി റാം പതിപ്പിന് വില 36,990 രൂപയാണ്. 8ജിബി റാം പതിപ്പിന് വില 39,990 രൂപയാണ്. ഇരു മോഡലുകളും പിങ്ക്, ബ്ലാക്ക്, ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. നവംബര്‍ 28 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഇ ഫോണ്‍ ലഭിക്കും.
ഫോണിന്‍റെ മറ്റ് പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ഫോണാണ് ഇത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ആണ് സ്ക്രീന്‍ വലിപ്പം 1080x2220 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. സൂപ്പര്‍ എഎംഒഎല്‍ഇഡി പാനലാണ് സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ക്രീന്‍ അനുപാതം 18.5:9 ആണ്.
ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപഡ്രാഗണ്‍ 660 എസ്ഒസി ചിപ്പാണ് ഫോണിന് ശക്തി നല്‍കുന്നത്. ഇതില്‍ 4 കോറുകളുടെ ശേഷി 2.2 ജിഗാഹെര്‍ട്സും, 4 കോറുകളുടെ ശക്തി 1.8 ജിഗാഹെര്‍ട്സും ആണ്. പിന്നിലെ ക്യാമറകളില്‍ ഒന്ന് 24 എംപിയാണ്, ടെലിഫോട്ടോ ലെന്‍സ് 10 എംപിയാണ്, അള്‍ട്രാ വൈഡ് സെന്‍സര്‍ 8 എംപിയാണ്. ഡെപ്ത് സെന്‍സര്‍ 5-എംപിയാണ്. മുന്നിലെ സെല്‍ഫി സെന്‍സര്‍ 24 എംപിയാണ്. ഒപ്പം ഫേസ്ആണ്‍ലോക്ക് ഫീച്ചറും ഫോണിനുണ്ട്. 128 ജിബിയാണ് ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഇത് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വര്‍ദ്ധിപ്പിക്കാം.