ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കാന്‍ കാരണം;  സാംസങ് വെളിപ്പെടുത്തുന്നു

Samsung Finally Reveals Why the Note 7 Kept Exploding

സാംസംങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവിനുള്ള കാരണമാണ് കണ്ടെത്തിയിരിക്കുന്നത്. ബാറ്ററിയിലെ തകരാറാണ് തങ്ങളുടെ ഏറ്റവും മികച്ച ഫോണിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് സാംസങ്ങ് തിരിച്ചറിഞ്ഞത്. രൂപകല്‍പ്പനയിലെ പാളിച്ചയാണ് ബാറ്ററികള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് സാംസങ് മൊബൈല്‍ പ്രസിഡന്റ് പറഞ്ഞു. നെഗറ്റീസ് ഇലക്ട്രോഡുകളും പോസിറ്റീവ് ഇലക്ട്രോഡുകളും അടുത്ത് വന്നതാണ് ബാറ്ററി നിര്‍മാണം പാളാന്‍ കാരണം.

ഗാലക്‌സി നോട്ട് സെവന്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 25 ലക്ഷം ഫോണുകളാണ് സാംസങ് തിരിച്ച് വിളിച്ചത്. നോട്ട് 7 ല്‍ നിന്ന് പുകയുയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഒരു വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതിലൂടെ 1.29 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സാംസങ്ങിനുണ്ടായത്. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളെന്ന സാംസങിന്റെ ഖ്യാതിക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. 

ഓഹരി വിപണിയിലും തിരിച്ചടിയേറ്റു. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസ്യത വീണ്ടെടുത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കാനാകുമെന്നാണ് സാംസങ്ങിന്റെ പ്രതീക്ഷ. നോട്ടന്‍ സെവനിനേറ്റ തിരിച്ചടിയ്ക്ക് ശേഷം പുതിയ ഐക്കണ്‍ ഫോണ്‍ സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios