വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കും

ഓൺലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വെര്‍ച്വൽ ആയി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാം.

S Jaishankar to attend Carnegie India's Global Technology Summit

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കാര്‍ണെഗി ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ (Global Technology Summit 2022) ആദ്യ ദിവസം പങ്കെടുക്കും. നവംബര്‍ 29-ന് ന്യൂഡൽഹിയിലാണ് ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് ആരംഭിക്കുന്നത്.

ഈ വര്‍ഷം അവസാനം ഇന്ത്യ, G20 അധ്യക്ഷ പദവി ഏറ്റെടുക്കുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയുടെ G20 ഷെര്‍പ അമിതാഭ് കാന്തുമായി സംഭാഷണം നടത്തും.

ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ ഒന്നാം ദിവസത്തിന്‍റെ പ്രമേയം "ഇന്ത്യയുടെ ഡിജിറ്റൽ പാത: G20-യിലേക്കുള്ള വഴി" (India's Digital Way: The Road to G20) എന്നതാണ്.

ഡിജിറ്റൽ ഐഡന്‍റിറ്റികള്‍, ആരോഗ്യമേഖല എല്ലാവര്‍ക്കും പ്രാപ്യമാക്കാൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറുകളുടെ ഉപയോഗം, ക്രോസ് ബോര്‍ഡര്‍ പെയ്‍മെന്‍റ് സംവിധാനങ്ങള്‍, എല്ലാവരെയും ഉൾക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് ഡിജിറ്റൽ പബ്ലിക് ഗുഡ്‍സിനായുള്ള പങ്കാളിത്തം, ഇന്ത്യയുടെ G20 അജണ്ട എന്നിവയാണ് ആദ്യ ദിവസത്തെ  ചര്‍ച്ചകള്‍.

ഫൗണ്ടേഷണൽ ആര്‍ക്കിടെക് ചേഴ്സ് ഫോര്‍ ഡിജിറ്റൽ സൊസൈറ്റി, ഡിജിറ്റൽ ഹെൽത് സൊല്യൂഷൻസ്: റോഡ് ടു സസ്റ്റൈനബിൾ ഹെൽത്കെയര്‍ ഡെലിവറി, സൈബര്‍ റെസിലിയന്‍സ്: സെക്യൂരിറ്റി ഓഫ് ദി ഇന്‍റര്‍നെറ്റ് ഇൻഫ്രാസ്ട്രക്ച്ചര്‍, ദി വേൾഡ് വി ലിവ് ഇൻ എന്നിവയാണ് ആദ്യ ദിവസത്തെ പാനലുകള്‍.

ഒന്നാം ദിവസത്തെ പ്രധാനപ്പെട്ട അതിഥികള്‍ - സി. രാജാ മോഹന്‍ (സീനിയര്‍ ഫെല്ലോ, ഏഷ്യാ സൊസൈറ്റി പോളിസി നെറ്റ് വര്‍ക്), നിവൃതി റായ് (ഇന്ത്യ മേധാവി, ഇന്‍റൽ കോര്‍പറേഷൻ), ഹര്‍ഷ് വര്‍ധൻ ശ്രിംഗ്ല (ഇന്ത്യയുടെ G20 മുഖ്യ കോര്‍ഡിനേറ്റര്‍), കെയ്സോം എൻഗോഡുപ് മസല്ലി (ഡിജിറ്റൽ പ്രോഗ്രാമിങ് തലവന്‍, യു.എൻ.ഡി.പി ചീഫ് ഡിജിറ്റൽ ഓഫീസ്), ആര്‍.എസ് ശര്‍മ്മ (ദേശീയ ആരോഗ്യ അഥോറിറ്റി സി.ഇ.ഒ), അമൻദീപ് സിങ് ഗിൽ (ഐക്യരാഷ്ട്ര സഭ മുഖ്യ ടെക്നോളജി ഓൺവോയ്), ലിവ് മാര്‍ട്ടെ നോര്‍ദൗഗ് (സഹ ലീഡ്, ഡിജിറ്റൽ പബ്ലിക് ഗുഡ്‍സ് അലയന്‍സ്), കാത്‍ലീൻ മക്ഗോവൻ (യു.എന്‍ ഫൗണ്ടേഷൻ സീനിയര്‍ ഡയറക്ടര്‍), മാര്‍ക്കസ് ബാര്‍ട്ട്‍ലി ജോൺസ് (മൈക്രോസോഫ്റ്റ് ഏഷ്യ റീജ്യണൽ ഡയറക്ടര്‍ - ഗവൺമെന്‍റ് അഫയേഴ്സ് ആൻ‍ഡ് പബ്ലിക് പോളിസി).

കാര്‍ണെഗി ഇന്ത്യയുടെ വാര്‍ഷിക ഫ്ലാഗ്‍ഷിപ് സമ്മിറ്റാണ് ഏഴാം പതിപ്പിൽ എത്തിയ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയമാണ് സഹപ്രായോജകര്‍. വ്യവസായ വിദഗ്ധര്‍, രാഷ്ട്രതന്ത്രജ്ഞര്‍, ശാസ്ത്രജ്ഞര്‍, തുടങ്ങി ലോകത്തിലെ വിവിധ മേഖലകളിലെ വിദഗ്ധരാണ് പങ്കെടുക്കുക. ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി (Geopolitics of Technology) എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം.

പൊതു സമ്മേളനങ്ങളിൽ ഇന്ത്യയിലും വിദേശത്ത് നിന്നുമുള്ള മന്ത്രിതല ചര്‍ച്ചകള്‍, പാനലുകള്‍, സംഭാഷണങ്ങള്‍ എന്നിവ ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് വെര്‍ച്വൽ ആയി സമ്മിറ്റിൽ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Latest Videos
Follow Us:
Download App:
  • android
  • ios