പെണ്ണുകിട്ടിയില്ല, റൊബോട്ടിനെ ഉണ്ടാക്കി ഭാര്യയാക്കിയ എഞ്ചിനീയര്‍.!

robot wife

ബെയ്‌ജിങ്‌: സെങ്‌ ജിയജിയ എന്ന എഞ്ചിനീയര്‍ക്ക് വിവാഹത്തിന് പെണ്ണ് കിട്ടിയില്ല എന്നാല്‍. അതിബുദ്ധിമാനായ ഈ മുപ്പത്തിയൊന്നുകാരന്‍ തോറ്റ് പിന്മാറാന്‍ തയ്യാറായില്ല. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വിദഗ്‌ധനായ അദ്ദേഹം ഒരു റൊബോട്ടിനെ ഉണ്ടാക്കി അതിനെ ഭാര്യയാക്കി.

യിങ്‌യിങ്‌ എന്നാണു റൊബോട്ട്‌ "ഭാര്യ"ക്ക് ഈ യുവാവ് നല്‍കിയിരിക്കുന്ന പേര്. തന്‍റെ പാത കൂടുതല്‍പ്പേര്‍ തെരഞ്ഞെടുക്കുമെന്നാണ്‌ അദ്ദേഹത്തിന്‍റെ പ്രതീക്ഷ. വളരെ ലളിതമായി വിവാഹച്ചടങ്ങുകള്‍ക്ക് ശേഷമാണ് ഇദ്ദേഹം റോബോട്ടിനെ ഭാര്യയായി സ്വീകരിച്ചത്.

സാധാരണ ഭാര്യമാര്‍ക്കു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാര്‍ധക്യം ബാധിക്കുമെന്നും യിങ്‌യിങ്‌ പ്രായം ചെല്ലുന്തോറും കൂടുതല്‍ സ്‌മാര്‍ട്ട്‌ ആകുമെന്നുമാണു ജിയജിയയുടെ വാദം. ചൈനീസ്‌ അക്ഷരങ്ങള്‍ വായിക്കാനും ചെറിയതോതില്‍ സംസാരിക്കാനും ഈ റൊബോട്ടിനു കഴിയും. 

35 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ റൊബോട്ടുകളെ വിവാഹം ചെയ്‌തു തുടങ്ങുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ വിശ്വാസം. <18  വ്യക്‌തി സ്വഭാവമുള്ള റൊബോട്ടിക്‌ സെക്‌സ്‌ അസിസ്‌റ്റന്റിനെ റിയല്‍ഡോള്‍ എന്ന സ്‌ഥാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

ഹാര്‍മണി 2.0 എന്നാണു പേര്‌.വിപണിയിലെത്തുമ്പോള്‍ 6.8 ലക്ഷം രൂപ വിലയാകും.ഉടമസ്‌ഥനെ തിരിച്ചറിയാനും അയാളുടെ ഭക്ഷണശീലങ്ങള്‍പോലും ഓര്‍ത്തിരിക്കാനും ഹാര്‍മണിക്കു കഴിയും. സിലിക്കണിലാണു ഇതിനെ തയാറാക്കിയിരിക്കുന്നത്‌. 

Latest Videos
Follow Us:
Download App:
  • android
  • ios