ടെക് ഗാഡ്ജറ്റുകൾ, ടെക് ടിപ്സ് ആൻഡ് ട്രിക്സ്, വ്യത്യസ്ത വീഡിയോകളുമായി 'റിക്കി റോഡ്ജർ'

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയും സബ്സ്ക്രൈബ്എസിനെയും നേടിയെടുക്കാൻ സാധിച്ച ഒരു ടെക് വ്ലോഗറെ കുറിച്ചാണ് വാര്‍ത്ത

Ricky Rodger with tech gadgets tech tips and tricks and different videos

ളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയും സബ്സ്ക്രൈബ്എസിനെയും നേടിയെടുക്കാൻ സാധിച്ച ഒരു ടെക് വ്ലോഗറെ കുറിച്ചാണ് വാര്‍ത്ത. തിരുവനന്തപുരത്തുകാരൻ വിവേകിന് ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരെ തനിക്കൊപ്പം കൂട്ടാൻ സാധിച്ചു. റിക്കി റോഡ്ജർ എന്ന പേര് മലയാളികൾക്കിടയിൽ വളരെ പരിചിതമായിരിക്കും. എന്നാൽ വിവേക് എന്ന വ്യക്തിയെ വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ.

2016 ലാണ് വിവേക് ആദ്യമായി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത് പിന്നീട് ഇടയ്ക്കും മുറയ്ക്കും ഒക്കെ വീഡിയോ ഇട്ടിരുന്നെങ്കിലും അത്രത്തോളം സജീവമായിരുന്നില്ല. കഴിഞ്ഞ  ഒരു കൊല്ലമായി ആണ്‌ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആക്ടീവായി തുടങ്ങിയത്.അതിൽ കാര്യമായിട്ടുള്ള മാറ്റങ്ങളുണ്ടായി തുടങ്ങിയത് ഇൻസ്റ്റാഗ്രാമിൽ  നിന്നാണെന്ന് വിവേക് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായി വീഡിയോകൾ ഇട്ട്, മൂന്നു മാസത്തിനകം ഒരുലക്ഷത്തോളം  ഫോളോവേഴ്സിനെ സ്വന്തമാക്കി. 

വ്യത്യസ്തമായ അവതരണ ശൈലിയും വിഷയവുമാണ് വിവേകിനെ വ്യത്യസ്തനാക്കിയത്. നിരവധി വീഡിയോകളുമായി എത്തുന്ന വിവേക്  പുത്തൻ ഗാഡ്ജറ്റുകളും ടെക് മേഖലയിലെ പുത്തൻ അറിവുകളും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നു. ഇതിനോടകം തന്നെ യൂട്യൂബിൽ ഏറെ ശ്രദ്ധ നേടാൻ വിവേകിന് സാധിച്ചു.

ഗാഡ്ജറ്റ് വീഡിയോകൾ കാണാനാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരെന്ന് വിവേക് പറയുന്നു "ടെക് എന്ന് പറയുമ്പോൾ പലരും ഫോണിലും ലാപ്ടോപ്പിലും വാച്ചിലുമായി ഒതുങ്ങിപ്പോകുന്നു. നമുക്ക് ചുറ്റും നമ്മുടെ ശ്രദ്ധയിൽപ്പെടാതെ ഒരുപാട് അധികം ടെക് ഗാഡ്ജറ്റുകൾ ഉണ്ട്. അതൊക്കെയാണ് എന്റെ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് മുൻപിൽ എത്തിക്കാൻ  ശ്രമിക്കുന്നത് "- വിവേക് പറഞ്ഞു.

കാണാം വിവേകിന്റെ വീഡിയോകൾ...
 

Latest Videos
Follow Us:
Download App:
  • android
  • ios